മമ്മൂട്ടി ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അരുന്ധതി റോയി; വംശീയ അധിക്ഷേപത്തിനെതിരെ എഴുത്തുകാരി

മമ്മൂട്ടി ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശവുമായി പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തികള്‍ എന്ന ചിത്രം വംശീയ അധിക്ഷേപം നിറഞ്ഞു നില്‍ക്കുന്നതാണെന്നാണ് അരുന്ധതി റോയി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

‘പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമ അടുത്തിടെ കാണാനിടയായി. അബ്രാഹാമിന്റെ സന്തതികള്‍ എന്ന സിനിമയായിരുന്നു അത്. ചിത്രത്തില്‍ വില്ലന്‍മാരായ ആഫ്രിക്കകാരെ ക്രൂരന്മാരും മണ്ടന്‍മാരുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആഫ്രിക്കകാര്‍ ഇല്ലാത്ത കേരളത്തില്‍ വംശീയത കാണിക്കാന്‍ വേണ്ടി മാത്രം ഇവരെ ഇറക്കുമതി ചെയ്തിരിക്കുകയാണ്. കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ സമൂഹവും ഇവിടുള്ള കലാകാരന്മാരും സിനിമ നിര്‍മ്മാതാക്കളും നടന്‍മാരും ഇങ്ങനെ തന്നെയാണ്. ഇരുണ്ട നിറത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുന്നു. അതേ കാരണത്താല്‍ ഇവിടുള്ളവര്‍ ആഫ്രിക്കകാരെ കളിയാക്കുന്നു’ അരുന്ധതി റോയി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പടൂരാണ് അബ്രഹാമിന്റെ സന്തതികള്‍ സംവിധാനം ചെയ്തത്. ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തിയത്. നേരത്തെ കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ നടി പാര്‍വതി നടത്തിയ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Top