മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരേയൊരു മലയാളതാരം പൃഥ്വിരാജ് മാത്രം; സമൂഹമാധ്യമനങ്ങളിൽ വൈറലായി സ്‌ക്രീൻഷോട്ട്

സ്വന്തം ലേഖകൻ

കൊച്ചി :വെള്ളിത്തിരയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമെല്ലാം അടക്കം ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.താരരാജാവായ മമ്മൂട്ടിയെ അപേക്ഷിച്ച് മോഹൻലാലിനാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സുള്ളത്.

അതേസമയം, മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത് വിരലിൽ എണ്ണാവുന്ന ആളുകളെ മാത്രമാണ്.കേവലം 22 പേരെയാണ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇതിലാകട്ടെ മലയാളത്തിൽ നിന്നുമുള്ള താരങ്ങൾ കുറച്ച് പേർ മാത്രമേയുള്ളൂ.

മോഹൻലാൽ ഫോളോ ചെയ്യുന്ന നടൻ പൃഥ്വിരാജ് മാത്രമാണ്. ഇതിന്റെ സ്‌ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.

മ്യൂസിക് ഡയറക്ടറായ എആർ റഹ്മാനേയും സംവിധായകൻ പ്രിയദർശനേയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും, മകൻ പ്രണവിനെയും അദ്ദേഹം ഫോളോ ചെയ്യുന്നുണ്ട്.നിലവിൽ 3.6 മില്യൺ ഫോളോവേഴ്‌സാണ് മോഹൻലാലിന് ഇൻസ്റ്റഗ്രാമിൽ മാത്രമായിട്ടുള്ളത്.അതേസമയം മമ്മൂട്ടിയ്ക്കാകട്ടെ 2.4 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

മമ്മൂട്ടിയാകട്ടെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് ആകട്ടെ വെറും രണ്ട് പേരെ മാത്രമാണ്. ഇതിലൊരാൾ നടനും മകനുമായ ദുൽഖർ സൽമാൻ ആണ്. മറ്റൊരാൾ നടൻ ജിനു ബെൻ ആണ്. കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിലെ നടനാണ് ജിനു.

Top