ജിത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

മോഹന്‍ലാലിനെ നായകനാക്കി ദൃശ്യമെന്ന സൂപ്പര്‍ഹിറ്റൊരുക്കിയ ജിത്തുജോസഫിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. തന്റെ മനസ്സിലുള്ള കഥ മമ്മൂട്ടിക്ക് ഇഷ്ടമാവുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹവുമൊത്ത് ചിത്രം ചെയ്യുമെന്ന് ജീത്തു ജോസഫ് പറഞ്ഞു.

പുതിയ കഥയ്ക്ക് അനുയോജ്യനായ നായകന്‍ മമ്മൂട്ടിയാണ്. ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചിരുന്നു. കഥ കേള്‍ക്കാന്‍ മമ്മൂട്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ പൃഥ്വിരാജ് നായകനാകുന്ന ഊഴത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജീത്തു ഇപ്പോള്‍. കാവ്യാ മാധവന്‍ കേന്ദ്രകഥാപാത്രമായ ചിത്രമാണ് ഊഴത്തിന് ശേഷം ചെയ്യുന്നത്. ഈ രണ്ടു ചിത്രങ്ങള്‍ക്കും ശേഷമായിരിക്കും മമ്മൂട്ടിയുടെ ചിത്രം.

Top