ദിലീപിനൊപ്പം മറ്റ് താരങ്ങളും ജയിലിലേക്ക് ദിലീപിന് ഫെമ ഉള്‍പ്പെടെയുള്ള കേസുകള്‍!..അന്വേഷണം മറ്റ് താരങ്ങളിലേക്കും

കൊച്ചി :കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലൊരു വന്‍താരം അറസ്റ്റിലായതോടെ ഇത്രയും കാലം ഒളിപ്പിച്ച്‌ വെച്ച അനേകം സാമ്പ ത്തിക ക്രമക്കേടുകള്‍ കൂടിയാണ് മറനീക്കി പുറത്ത് വരുന്നു.. ദിലീപിന്റെ മാത്രമല്ല മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളുടേയും അനധികൃത സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. താരസംഘടനയായ അമ്മ നടത്തിയ ക്രമക്കേടിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വന്‍ഹവാല ഇടപാടാണ് മലയാള സിനിമയെ ചുറ്റിപ്പറ്റിയുള്ളതെന്നും പ്രമുഖ താരങ്ങള്‍ക്കടക്കം വിദേശ നിക്ഷേപം ഉണ്ടെന്നുമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ച്‌ കഴിഞ്ഞു.വിദേശത്തെ സ്റ്റേജ് ഷോകളും സിനിമകളുടെ ഓവര്‍സീസ് അവകാശവും അടക്കം പലതരത്തില്‍ ഹവാല പണം ഇടപാട് മലയാള സിനിമയില്‍ നടക്കുന്നുണ്ട് എന്നത് സംബന്ധിച്ച സൂചനകളാണ് പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച്‌ അന്വേഷണവും നടക്കുന്നു.

അതേസമയം ദിലീപിനെതിരെയുള്ള അന്വേഷണം സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്ക് കടന്നതോടെ പല താരങ്ങളുടേയും ഉറക്കം നഷ്ടമായിത്തുടങ്ങി. തനിക്ക് പുറത്തിറങ്ങാനുള്ള അവസരം അടഞ്ഞതോടെ താന്‍ മാത്രം അകത്ത് കിടന്നാല്‍ പോര എന്ന നിലപാടിലാണ് ദിലീപ്. പുറത്ത് നിന്ന് ദിലീപിലേക്കെത്തിയ പണം ഒഴുകിയത് പല താരങ്ങളുടേതുമാണെന്നാണ് അന്വേഷണ സംഘവും വിശ്വസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുരുങ്ങിയ കാലം കൊണ്ട് വമ്പന്‍ ആസ്തി സമ്പാദിച്ച ദിലീപ് നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ദുബായിലുള്ള അധോലോക സംഘവുമായും താരത്തിന് ബന്ധമുണ്ടെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. താരത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചതോടെ ഉറക്കം പോയത് മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് കൂടിയാണ്. വിദേശത്ത് പണമിടപാട് നടത്തുന്നവരും ദിലീപിനെ വിശ്വസിച്ച് റിയല്‍ എസ്‌റ്റേറ്റില്‍ പണം മുടക്കിയവരും അടക്കമുള്ളവരും ഇപ്പോള്‍ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.

ദീലിപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് അന്വഷേണ സംഘം പറയുന്നത്. വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ നീക്കങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങി. മലയാള സിനിമകള്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നേടുന്നതിനുള്ള ഓവര്‍സീസ് റൈറ്റിനു ലഭിക്കുന്ന തുക നായക നടന്മാര്‍ക്കു ലഭിക്കുന്ന പതിവാണു നിലനില്‍ക്കുന്നത്. ഈ തുക ദിലീപ് വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. തുകയില്‍ കുറെ ഭാഗം നികുതി വെട്ടിക്കാന്‍ കുഴല്‍പണമായും നാട്ടിലെത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന.mohanlal_mammootty

കുറ്റം ബോധ്യപ്പെട്ടാല്‍ ഫൊറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കാനാണു നീക്കം. ഇതിനുള്ള തെളിവെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നേറുന്നത്. കേരളാ പൊലീസ് െ്രെകംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ലഭ്യമായ രേഖകള്‍ പരിശോധിച്ചു തുടങ്ങി. വിദേശ ഷോകളില്‍ പതിവായി പങ്കെടുക്കുന്ന ഗായിക അടക്കം എന്‍ഫോഴ്‌സ്‌മെന്റിനന്റെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെമ നിയമപ്രകാരം അന്വേഷണം പുരോഗമിച്ചാല്‍ മലയാളത്തിലെ പല പ്രമുഖരും കുടുക്കിലാകുമെന്നത് ഉറപ്പാണ്.

നേരത്തെ മലയാള സിനിമയിലും ദാവൂദിന്റെ ‘ഡി കമ്പനിയുടെ’ സജീവ ഇടപെടലെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തില്‍ സൂചന നല്‍കിയിരുന്നു. മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജന്‍സിയുടെ ഇടപെടല്‍ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നില്‍ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തലുണ്ടായിരുന്നു.

ദാവൂദിന്റെ വിശ്വസ്താനാണ് ഗുല്‍ഷനാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങള്‍ക്കും പറഞ്ഞുറപ്പിക്കുന്നതില്‍ നാമമാത്ര തുകയാണ് കേരളത്തില്‍ കൊടുക്കുക. ബാക്കി തുക ഇടാപാട് നടത്തുന്നത് ഗുല്‍ഷനാണെന്നാണ് കണ്ടെത്തല്‍. അതായത് ബാക്കി തുക ഗുല്‍ഷന്‍ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എന്‍ ആര്‍ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാള സിനിമയിലെ പല വമ്പന്‍ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്. ഒരു നടന്‍ പൊലീസിന്റെ വലിയല്‍ ആയിരുന്നു. ഇതോടെ ഈ ഇടപാടുകളിലെ സംശയങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ ഒന്നും ആരും അന്വേഷിച്ചില്ല. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ ഇതൊക്കെ പരിശോധിക്കുകയാണ്.mega stars

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപടക്കമുള്ള ചില താരങ്ങള്‍ ആറേഴുവര്‍ഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാര്‍ഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകള്‍ ജോലി ചെയ്ത ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നിര്‍മ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും

ഒരു സിനിമയില്‍ അഭിനയിക്കാന്‍ ദിലീപ് രണ്ടര മുതല്‍ മൂന്ന് കോടി വാങ്ങുമെന്നാണ് കണക്ക്. ഇതും രണ്ട് കൊല്ലത്തിനപ്പുറം. നൂറു സിനിമകളോളം അഭിനയിച്ചുള്ള ദിലീപിന് പിന്നെ എങ്ങനെ 800 കോടി രൂപ ആസ്തിയുണ്ടായി എന്നതാണ് കേന്ദ്ര സാമ്പത്തിക അന്വേഷണ സംഘങ്ങളെ ഞെട്ടിക്കന്നത്. നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെയും ബന്ധുക്കളുടെയും പേരില്‍ 800 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

ഈ പണമാണ് ഹവാലയായി കണക്കാക്കുന്നത്. മലയാളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താനും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ നീക്കം തുടങ്ങി. ഇതോടെയാണ് ദാവൂദിന്റെ കമ്പനിയുടെ ഇടപെടല്‍ വ്യക്തമായത്. എല്ലാ സിനിമയുടേയും വിദേശ റൈറ്റ് ഇവര്‍ക്ക് കൊടുക്കും. തുച്ഛമായ തുക കണക്കില്‍ കാണിക്കും. ബാക്കി തുക ഹവാലയായിരിക്കും. ഇതും നടന്മാരുടെ അക്കൗണ്ടിലേക്കാകും മാറ്റുക. സിനിമാ അഭിനയത്തിന് മുമ്പ് തന്നെ നിര്‍മ്മാതാവും വിതരക്കാരുമായെല്ലാം നടന്മാര്‍ ഇതു സംബന്ധിച്ച ധാരണയുണ്ടാകും. അങ്ങനെ വിദേശത്തെ അക്കൗണ്ടിലാകുന്ന അനധികൃത പണം ഹവാല ചാനലുകളിലൂടെ റിയല്‍ എസ്‌റ്റേറ്റിലേക്ക് ഒഴുകും. മലയാളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താന്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചത് ഈ സാഹചര്യത്താലാണ്.

Top