ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ ശ്രമം !!? തിരിച്ചടിയായി പുതിയ സംഭാഷണങ്ങള്‍

എറണാകുളം: ദിലീപിന് വീണ്ടും തിരിച്ചടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള പുതിയ തെളിവുകള്‍ പുറത്ത് വന്നു. കേസിലെ മാപ്പ് സാക്ഷി ജിന്‍സനെ സ്വാധീനിക്കാന്‍ ദിലീപിന്റെ ഭാഗത്ത് നിന്നുള്ളവര്‍ ശ്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ജിന്‍സന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസര്‍ എന്നയാള്‍ വഴി ദിലീപിന്റെ വക്കീല്‍ നടത്തിയ ശ്രമത്തിന്റെ ഓഡിയോ ആണെന്ന് അവകാശപ്പെടുന്ന തെളിവുകളാണ് ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപ് പറഞ്ഞിട്ടായിരിക്കും വക്കീല്‍ തന്നെ വിളിച്ച് ജിന്‍സനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് നാസര്‍ ഓഡിയോയില്‍ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക സാക്ഷികളില്‍ ഒരാളാണ് ജിന്‍സന്‍.

കേസില്‍ ജിന്‍സണ്‍ കൂറുമാറിയാല്‍ അത് ദിലീപിന് ഏറെ ഗുണകരമായി മാറിയേക്കും. എന്നാല്‍ സ്വാധീനിക്കാനായി ദിലീപ് ജിന്‍സണുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാന്‍ തയ്യാറാവാതിരുന്നതെന്നും അതിനാല്‍ വക്കീലിനോട് തന്നെ വിളിക്കാന്‍ പറയുന്നതെന്നും പുറത്ത് വന്ന സംഭാഷണത്തില്‍ പറയുന്നുണ്ട്.

കൂറുമാറിയാല്‍ ഏറ്റവും കുറഞ്ഞത് 25 ലക്ഷമെങ്കിലും തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും ജിന്‍സര്‍ പങ്കുവെക്കുന്നുണ്ട്. ഇതിന് മറുപടിയായി അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാര്‍ഗമാണിതെന്നും നാസര്‍ പറയുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ നമുക്ക് പിന്നെ ഇറക്കാമെന്നും നാസര്‍ പറയുന്നുണ്ടുണ്ട്.

ജിന്‍സനെ സ്വാധീനിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ടെന്നും, ക്രൈംബ്രാഞ്ചാണ് ഇക്കാര്യം അന്വേഷിക്കുന്നതെന്നും സംഭാഷണം പുറത്ത് വിട്ട ചാനല്‍ പറയുന്നു.

ജയിലില്‍ കിടക്കുന്ന പള്‍സുനിയെ സഹായിച്ചിട്ട് ജിന്‍സനൊന്നും കിട്ടാനില്ലെന്നും രണ്ട് പിള്ളേരുണ്ടെന്നും ഞാന്‍ പറഞ്ഞതായും നാസര്‍ പറയുന്നു. ‘പള്‍സര്‍ സുനി എന്തു കുറ്റകൃത്യം ചെയ്താലും, ദിലീപിന് വേണ്ടിയാണേലും ആ ക്രൈമിന്റെ പിന്നിലുള്ള പരാദുരിതങ്ങള്‍ അറിഞ്ഞുകൊണ്ട് ഇറങ്ങിവന്നത് ചോദിച്ച കാശ് കൊടുക്കാനാണ്.

ദിലീപ് ആണെന്നല്ല ഞാന്‍ പറയുന്നത്. ആണെങ്കിലും പോലും, ബൈക്ക് മോഷ്ടിക്കുന്നത് പോലെയാണെന്ന് അവന്‍ കരുതി, ഓപ്പണ്‍ പ്ലേസിലൊരു ക്രൈം ചെയ്തിട്ട്. നമ്മള്‍ ഇതൊന്നും പറയണ്ട. പരിപാടി കിഡ്നാപ്പ് ചെയ്ത് കാശ് ആവശ്യപ്പെടാനായിരുന്നു. പബ്ലിസിറ്റി ആയപ്പോ ദിലീപിന്റെ തലയില്‍ വെച്ചു കൊടുത്തു, അങ്ങനെ വേണം നമ്മള്‍ പറയാന്‍. പ്രതിഫലം ഇല്ലാതെ ഒന്നും ചെയ്യണ്ട’- എന്നും നാസര്‍ പറയുന്നു.

അതേസമയം, കേസില്‍ ദിലീപിന് പങ്കില്ലെന്ന് നാസര്‍ക്ക വിശ്വസിക്കുന്നുണ്ടോയെന്ന് ജിന്‍സണ്‍ ചോദിക്കുമ്പോള്‍ ഇല്ലെന്ന് നാസര്‍ മറുപടി നല്‍കുന്നതും ചാനല്‍ പുറത്ത് വിട്ട സംഭാഷണത്തില്‍ വ്യക്തമാണ്. നമ്മള്‍ ഒരു ലക്ഷം രൂപയിട്ടാല്‍ സുഖായിട്ട് പള്‍സറിനെ ഇറക്കാമെന്നും നാസര്‍ പറയുന്നുണ്ട്.

‘ഞാനെ ആ കാലയളവില്‍ ജയിലില്‍ ഉണ്ടായിരുന്നല്ലോ. അപ്പം ദിലീപിനെതിരെ ഒരു കത്തെഴുതുന്നത് കണ്ടതായിട്ടെന്ന് പറയാവോയെന്ന് ചോദിച്ചിട്ടാണ് എന്നെ വിളിപ്പിച്ചത്. ഞാനവിടെ ചെന്നപ്പോള്‍ ജിന്‍സന്‍ പത്താം പ്രതിയായിട്ടോ, മാപ്പുസാക്ഷിയായിട്ടോ ഉണ്ടെന്ന് അറിഞ്ഞത്. അപ്പോ ജിന്‍സന്റെ നിലപാട് എങ്ങനെയാ. അതെ, നമ്മള്‍ രണ്ടും അറിഞ്ഞാ മതി. കണ്ടില്ലാ കേട്ടില്ലാ എന്നു പറയാന്‍ പറ്റുമെങ്കില്‍ ചില്ലറ കിട്ടുന്ന കോളാണത്.’- എന്ന് ചാനല്‍ പുറത്ത് വിട്ട സംഭാഷത്തില്‍ നാസര്‍ പറയുന്നു.

അഞ്ച് സെന്റ് വസ്തു അദ്ദേഹത്തിനെ കൊണ്ട് മേടിപ്പിക്കാന്‍ ആഗ്രഹമുണ്ട്. നേരിട്ട് ദിലീപിനെ കണ്ടിട്ടില്ല. വക്കീലിനോട് മാത്രമെ സംസാരിച്ചിട്ടുള്ളു. ജഡമൊന്നും കുളിപ്പിക്കാന്‍ സ്ഥലമില്ല. സാറു പറഞ്ഞു അത് നമുക്ക് ചെയ്യാമെന്ന്. ജിന്‍സന്‍ നിങ്ങളു പറഞ്ഞാല്‍ കേള്‍ക്കുമോ ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു ക്രിസ്ത്യാനി പയ്യനാണ്, കുഴപ്പൊല്ലെന്ന് കണ്ട് ഞാന്‍ പറഞ്ഞു നോക്കാമെന്ന് വക്കീലിനോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന തെളിവായി ഈ സംഭാഷണങ്ങള്‍ മാറിയേക്കാനാണ് സാധ്യത.

Top