നാലാമത്തെ ഫോണിൽ മാഡം ഉണ്ട് ; മാഡത്തിൻ്റെ മുഖം ദിലീപ് ആർക്കും വിട്ട് കൊടുക്കില്ല..!

ദിലീപ് നാലാമത്തെ ഫോണിൽ ഒളിപ്പിക്കുന്നത് മാഡത്തിന്റെ മുഖം തന്നെയെന്ന് ക്രൈം ബ്രാഞ്ച് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ദിലീപിനു വൈകാരിക അടുപ്പമുള്ളയാളാണു ‘മാഡ’ മെന്നും അതാണു അവരെ രക്ഷിക്കാൻ ഈ സന്ദർഭത്തിലും ദിലീപ്‌ ശ്രമിക്കുന്നതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടൽ.

ഫോണിലെ ചില കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകൻ ഇന്നലെ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്‌. എന്തുകൊണ്ടു പോലീസ്‌ ലാബിലെ ഫോൺ പരിശോധന എതിർക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്‌. ഏഴു ഫോണുകൾ കൈമാറണമെന്നാണു ക്രൈംബ്രാഞ്ച്‌ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്‌. എന്നാൽ ഇതിൽ ഒരു ഫോണിനെക്കുറിച്ചു തനിക്ക്‌ അറിയില്ല എന്ന് ദീലീപ്‌ കോടതിയിൽ ആവർത്തിച്ച് പറഞ്ഞു . തുടർന്നാണ്‌ ആറു ഫോണുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഉത്തരവിട്ടത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top