മഞ്ജു വാര്യര്‍ ബിജെപി രാഷ്ട്രീയത്തിലേക്ക് ?… മോദിക്ക് മുന്നില്‍ മുമ്പില്‍ നൃത്തമാടും

കോഴിക്കോട് :മഞ്ജു വാര്യര്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം ശക്തമാക്കിക്കൊണ്ട് ഈ മാസം 23ന് കോഴിക്കോട് ആരംഭിക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ നര്‍ത്തകിയും, അഭിനേത്രിയുമായ
മഞ്ജു വാര്യര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും മറ്റ് വിവിഐപികളുടേയും മുമ്പില്‍ നൃത്തമാടും. കോഴിക്കോട്ട് വച്ച് നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നൃത്തം അവതരിപ്പിക്കാന്‍ ബിജെപി മഞ്ജുവിനെ ക്ഷണിച്ചിരിക്കയാണ്. സുരേഷ് ഗോപിയെ പോലെ ഭാവിയില്‍ രാജ്യസഭയിലേക്കുള്ള പരിഗണനയോ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുകയോ ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.മഞ്ജു വാര്യര്‍ ബിജെപിയില്‍ അംഗമാകാന്‍ ഒരുങ്ങുന്നതായി അടുത്തിടെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സുരേഷ് ഗോപിക്ക് പിന്നാലെ രാജ്യസഭാംഗമായി ബിജെപി പരിഗണിക്കുന്നവരില്‍ മഞ്ജു വാര്യര്‍ ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.manju
40 മിനിറ്റ് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തപരിപാടിയാണ് ബിജെപി ദേശീയ കൗണ്‍സിലില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുക. രാമായണത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ നൃത്തശില്‍പമാണിത്. പതിമൂന്ന് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവതരിപ്പിച്ച പരിപാടിയിലൂടെയാണ് മഞ്ജു നൃത്തവേദിയിലേക്ക് തിരിച്ചെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രമന്ത്രിമാരും, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന വേദിയിലാണ് മഞ്ജുവിന്റെ നൃത്ത പരിപാടി.

മഞ്ജു വാര്യര്‍ നൃത്ത രംഗത്ത് സജീവമായതോടെയാണ് ദിലീപ് അകലുന്നത്. ഇതിനിടെ ദിലീപിനെ ബന്ധപ്പെടുത്തി പൊടിപ്പും തൊങ്ങലും വച്ചുള്ള പല കഥകളാണ് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം മഞ്ജു വാര്യരെ സംബന്ധിച്ച് നൃത്ത രംഗത്ത് വലിയൊരു ബ്രേക്കാണ്. ലോകം മുഴുവന്‍ ഈ നൃത്തം കാണും. ചര്‍ച്ച ചെയ്യും.

23, 24, 25 തീയതികളിലാണു ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ട് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡന്റ് അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന വേദിയിലാണ് മഞ്ജു വാര്യര്‍ക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിയത്. മോദിക്ക് മുമ്പില്‍ നൃത്തം ചെയ്യാന്‍ മഞ്ജു വാര്യരും സമ്മതിച്ചിട്ടുണ്ട്. എന്തായാലും വേദി കണ്ടറിഞ്ഞു തന്നെയാണ് നൃത്തരൂപം മഞ്ജു അവതരിപ്പിക്കുന്നതും. രാമായണത്തെ ആസ്പദമാക്കി 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു ബിജെപി നേതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുക. 24നു വൈകുന്നേരമാകും പരിപാടി അവതരിപ്പിക്കുക.MANJU WARRIER -

മഞ്ജു വാര്യര്‍ ബിജെപിയുടെ സുപ്രധാന വേദിയില്‍ എത്തുന്നു എന്നതു കൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ നീക്കമായി കാണുന്നവര്‍ ഏറെയാണ്. അതുകൊണ്ട് തന്നെ അത്തരം കിംവതന്ദികളും ശക്തമാണ്. മഞ്ജു വാര്യര്‍ ബിജെപിയോട് അടുക്കുന്നതില്‍ സംസ്ഥാന നേതാക്കള്‍ക്കെല്ലാം തന്നെ സമ്മതമാണ്. പാര്‍ട്ടിയുടെ മുഖം ജനകീയമാക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അടുത്തിടെ പല സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിലും ഫേസ്ബുക്കിലൂടെയും അല്ലാതെയും മഞ്ജു ഇടപെടല്‍ നടത്തുന്നുണ്ട്. ഒരു കലാകാരി എന്ന സ്റ്റാറ്റസ് നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് മഞ്ജു വാര്യര്‍ ഇതുവരെ നടത്തിവന്നത്. അത്തരത്തില്‍ തുടര്‍ന്നുപോകാന്‍ സാധിക്കുമെങ്കില്‍ മഞ്ജുവിന് ബിജെപി രാഷ്ട്രീയത്തോടും താല്‍പ്പര്യമുണ്ടെന്ന വിധത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്.manjuwarrior

ഇതിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിലും മഞ്ജു വാര്യരുടെ പേര് ബിജെപി രാഷ്ട്രീയവുമായി ഉയര്‍ന്നു കേട്ടിരുന്നു. തിരുവനന്തപരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സുരേഷ് ഗോപി വിസമ്മതിച്ചതോടെ മഞ്ജുവിനെ രംഗത്തിറക്കാന്‍ നീക്കങ്ങള്‍ നടന്നുവെന്നായിരുന്നു അന്ന് പറത്തുവന്ന വാര്‍ത്തകള്‍. മഞ്ജുവിനോട് നേരിട്ട് ചര്‍ച്ച നടത്തിയില്ലെങ്കിലും അനൗപചാരികമായി ചര്‍ച്ചകള്‍ നടന്നിരുന്നു. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കള്‍ വഴി നടത്തിയ ഈ നീക്കം അത്രകണ്ട് വിജയിച്ചില്ല. ഇതോടെയാണ് ഇവിടെ ശ്രീശാന്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായതോടെ മഞ്ജുവിനെ തേടി സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍, തുടക്കത്തില്‍ കിട്ടിയ സ്വീകരണം ഇപ്പോള്‍ ലഭിക്കുന്നുമില്ല. അതുകൊണ്ട് തന്നെ നൃത്തവേദികളിലും മറ്റും സജീവമാകുകയാണ് മഞ്ജുവിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രിക്ക് മുമ്പില്‍ നൃത്തമാടാന്‍ അവര്‍ സമ്മതം മൂളിയതും.

ഏറ്റവും പുതിയ വാര്‍ത്തകളയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് Like  ചെയ്യുക. https://www.facebook.com/DailyIndianHeraldnews/

Top