കാനഡയില്‍ അടിച്ചുപൊളിച്ച് മഞ്ജുവും കൂട്ടരും

കാനഡയില്‍ അവധി ആഘോഷിച്ച് മലയാളിതാരങ്ങള്‍. നാഫാ അവാര്‍ഡില്‍ പങ്കെടുക്കാനായാണ് ദുല്‍ഖറും മഞ്ജുവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇവിടെ എത്തിയത്. ഇപ്പോഴിതാ അവിടെ നിന്നുള്ള ചിത്രങ്ങള്‍ നവ്യ നായര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, അലന്‍സിയര്‍, രമേഷ് പിഷാരടി, പാര്‍വതി, അനുശ്രീ, റിമ കല്ലിങ്കല്‍, രചന നാരായണന്‍കുട്ടി, വിജയ് യേശുദാസ്, ഗോപിസുന്ദര്‍, നീരജ് മാധവ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സിതാരാ കൃഷ്ണകുമാര്‍ തുടങ്ങി വന്‍താരനിരയാണ് ഇത്തവണത്തെ നാഫാ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

Top