മോഹന്‍ലാലിന് ആശംസയുമായി മഞ്ജു വാര്യരുടെ ഫെസ്ബുക്ക് പോസ്റ്റ്

രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ആശംസയറിയിച്ച് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. പദ്മ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്‌ളാദവും അഭിമാനവുമേകുന്നുവെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്കുന്നുണ്ടെന്നും മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിനെ കൂടാതെ പദ്മഭൂഷണ്‍ ലഭിച്ച നമ്പി നാരായണനെയും പദ്മശ്രീ സ്വന്തമാക്കിയ സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവരെയും മഞ്ജു അഭിനന്ദിച്ചു. നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണെന്നും നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരമാണെന്നും മഞ്ജു ഫെസ്ബുക്കില്‍ കുറിച്ചു.

Top