മഞ്ജു വാര്യരുടെ പരാതി: ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തു!! അഭിനയ ജീവിതത്തെയും സ്ത്രീത്വത്തെയും ശ്രീകുമാർ മേനോൻ നിരന്തരം അപമാനിച്ചുവെന്നും മഞജുവിന്റെ പരാതി.

തൃശ്ശൂർ: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് പോലീസ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. മഞ്ജുവിന്റെ പരാതിയിലെ കാര്യങ്ങള്‍ ശരിയാണെന്നാണ് പോലീസ് അറിയിച്ചിട്ടുണ്ട്. അതേ സമയം അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. തൃശ്ശൂർ പോലീസ് ക്ലബ്ബിൽവെച്ചാണ് ചോദ്യം ചെയ്തത്.ശ്രീകുമാർ മേനോനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വ്യാഴാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ താൻ ഒപ്പിട്ട ലെറ്റർഹെഡ്, ചെക്ക് ലീഫ് ഉൾപ്പെടെയുള്ള രേഖകൾ ശ്രീകുമാറിന്റെ കൈവശമുണ്ടെന്നും ഇതു ദുരുപയോഗം ചെയ്യുമോയെന്നു ഭയമുണ്ടെന്നും കാട്ടി മഞ്ജു ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കു പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

രണ്ടു വർഷമായി തന്റെ അഭിനയ ജീവിതത്തെയും സ്ത്രീത്വത്തെയും ശ്രീകുമാർ മേനോൻ നിരന്തരം അപമാനിക്കുകയാണെന്നു മഞ്ജു വാരിയരുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.മഞ്ജുവിന്റെ പരാതി സ്വീകരിച്ച ഡിജിപി ലോക്നാഥ് ബെഹ്റ സംവിധായകനെതിരെ കേസെുക്കാൻ തൃശൂർ പോലീസിന് നിർദേശം നൽകുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയത്. ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി നിർമാതാവ്, ആന്റണി പെരുമ്പാവൂർ, എന്നിവരുടെ മൊഴി നേരത്തെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിജിപിക്കു പരാതി നൽകിയതിനു പിന്നാലെ മഞ്ജു സിനിമാ സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും കത്തു നൽകിയെങ്കിലും ഇതിൽ ഇടപെടാൻ പരിമിതിയുണ്ടെന്നായിരുന്നു സംഘടനകളുടെ നിലപാട്. മഞ്ജു വാരിയരെ തൊഴിൽപരമായി പിന്തുണയ്ക്കുമെന്നും എന്നാൽ പൊലീസിൽ നൽകിയ പരാതിയിൽ ഇടപെടാൻ സംഘടനയ്ക്കു പരിമിതികളുണ്ടെന്നുമാണ് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചത്. ക്രിമിനൽ കേസ് ആയതിനാൽ ഫെഫ്കയ്ക്ക് ഇടപെടാനാകില്ലെന്നു ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനും വ്യക്തമാക്കി. ശ്രീകുമാർ മേനോൻ സംഘടനയിൽ അംഗമല്ലാത്തതിനാലാണ് ഇടപെടാനാകാത്തതെന്നാണ് ഫെഫ്ക വിശദീകരിച്ചത്.

ശ്രീകുമാർ മേനോൻ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് കാണിച്ച് മഞ്ജു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നവംബർ 28ന് ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഒക്ടോബർ 21നാണ് ശ്രീകമാർ മേനോൻ തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംവിധായകൻ ശ്രീകുമാർ, മേനോൻ സുഹൃത്തുക്കൾ എന്നിവരിൽ നിന്നായി ഭീഷണിയുണ്ടെന്നാണ് മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചത്. ശ്രീകുമാർ മേനോൻ സംവിധായകനായി പുറത്തിറങ്ങിയ ഒടിയൻ സിനിമക്ക് ശേഷം തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഒരു സുഹൃത്തുമാണെന്നും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു. കേസിൽ തൃശൂർ ബ്രാഞ്ച് എസ്പി ഡിസി ശ്രീനിവാസൻ മഞ്ജുവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് കോടതിയിൽ വെച്ച് മഞ്ജുവിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക (ഐപിസി 509), ഗൂഢോദ്ദേശ്യത്തോടെ സ്ത്രീയെ പിൻതുടരുക (354 ഡി), സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണു ശ്രീകുമാറിനെതിരെ ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. തൃശൂർ ഈസ്റ്റ് പൊലീസാണ് ശ്രീകുമാർ മേനോനെതിരെ ഈ വകുപ്പുകൾ ചുമത്തി കേസെടുത്തത്. അന്വേഷണത്തോടു സഹകരിക്കുമെന്നും മഞ്ജുവിന് ഉപകാരസ്മരണ ഇല്ലെന്നും ഫെയ്സ്ബുക്കിലൂടെ ശ്രീകുമാർ മേനോൻ നേരത്തെ മറുപടി നൽകിയിരുന്നു.സംവിധായകൻ അപകടത്തിൽപെടുത്തുമെന്നു ഭയപ്പെടുന്നതായും മഞ്ജു വാരിയർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതി വ്യക്തമാക്കിയിരുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു നടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജു വാരിയരുടെ രഹസ്യമൊഴി നവംബറിൽ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തിയാണ് മഞ്ജു രഹസ്യമൊഴി നൽകിയത്.

Top