മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചു!വിചാരണ വെള്ളിയാഴ്ച വരെ നിർത്തി വയ്ക്കാൻ ഉത്തരവ് .കോടതിക്കെതിരേ നടിയും സര്‍ക്കാരും.തനിക്കെതിരെ മൊഴി നല്‍കാതിരിക്കാന്‍ പ്രതി ദിലീപ് മകള്‍ മീനാക്ഷിയെ ഉപയോഗിച്ച്‌ മഞ്ജുവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷിയായ മഞ്ജുവിനെ പ്രതിയായ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇരുവരുടെയും മകള്‍ മീനാക്ഷിയെ ഉപയോഗിച്ചാണ് പ്രതി മഞ്ജുവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ഹൈകോടതി അറിയിച്ചു.കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിൽ അവരുടെയും സർക്കാരിന്റെയും വാദം കേട്ട ശേഷമാണ് വിചാരണ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ വിചാരണക്കോടതി അനുവദിച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

നടിയെ 20ൽ ഏറെ അഭിഭാഷകരുടെ സാന്നിധ്യത്തിൽ മണിക്കൂറുകളോളം ക്രോസ് വിസ്താരം ചെയ്തു ബുദ്ധിമുട്ടിച്ചു. ഇത് രഹസ്യവിചാരണ എന്നതിന്റെ അന്തസത്ത തകർക്കുന്നതായി. പ്രതി ദിലീപ്, നടി മഞ്ജു വാര്യരെ മകൾ വഴി മൊഴി മാറ്റിപ്പറയാൻ സ്വാധീനിക്കാൻ ശ്രമിച്ചതായി കോടതിയിൽ അറിയിച്ചിട്ടും അതു രേഖപ്പെടുത്തിയില്ല. നടിയെ പച്ചയ്ക്കു കത്തിക്കുമെന്നു പ്രതി മറ്റൊരു അഭിനേതാവിനോടു പറഞ്ഞ വിവരം നടി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം കേട്ടുകേൾവി മാത്രമാണെന്നു പറഞ്ഞു കോടതി രേഖപ്പെടുത്താൻ തയാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയതിനാൽ വിചാരണക്കോടതി മാറ്റണമെന്ന നിലപാടാണുള്ളതെന്നു സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇന്നു സർക്കാർ കോടതിയിൽ ഉയർത്തിയത്.

വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഹൈകോടതി നടപടി. വിചാരണ കോടതി ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുന്ന രീതിയിലല്ല ഇടപെട്ടതെന്ന് നേരത്തേ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

പ്രധാന സാക്ഷിയായ മഞ്ജുവിനെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇരുവരുടേയും മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്ബ് മകള്‍ ഫോണില്‍ വിളിച്ച്‌ ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവിന്‍റെ മൊഴി. ഇക്കാര്യം മഞ്ജു വാര്യര്‍ വിസ്താരവേളയില്‍ വിചാരണ കോടതിയെ അറിയിച്ചെങ്കിലും രേഖപ്പെടുത്താന്‍ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചത്.

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച ഉണ്ടായി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്താന്‍ വിചാരണ കോടതി തയാറായില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.

ദിലീപ് ആവശ്യപ്പെട്ട പ്രകാരം ചണ്ഡിഗഡിലെ സിഎഫ്എസ്എൽ ലാബിലേക്ക് വിചാരണക്കോടതി നേരിട്ടു വിളിച്ച് തെളിവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന്റെ ഉള്ളടക്ക വിവരം എന്താണെന്ന് കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ല. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പല രേഖകളും നൽകിയിട്ടില്ലെന്നു മാത്രമല്ല, ആവശ്യപ്പെട്ട മിക്ക കാര്യങ്ങളിലും നടപടി എടുക്കാതെ മുന്നോട്ടു പോകുകയാണു കോടതി ചെയ്തിട്ടുള്ളത്. പലപ്പോഴും പ്രോസിക്യൂഷനെ ഇരുട്ടിൽ നിർത്തുന്ന നടപടിയാണു ജഡ്ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷനു വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ താൻ ഇതേ കോടതിയെ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യമാണ് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയിൽ ഉയർത്തിയത്. ഇരയാണെന്ന വസ്തുത കണക്കിലെടുക്കാതെയുള്ള നടപടികളാണു കോടതിയുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായതെന്നും നടി കോടതിയെ അറിയിച്ചു. ജ‍ഡ്ജിക്ക് ഇനിയും കേസിന്റെ വിചാരണയുമായി മുന്നോട്ടു പോകാൻ താൽപര്യമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയിൽ അറിയിച്ചു.

Top