മഞ്ജുവാര്യര്‍ തമിഴിലേക്ക്: ധനുഷിനൊപ്പം അസുരനില്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍ തമിഴിലേക്ക്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മഞ്ജുവിന് വലിയ സ്വീകരണമാണ് മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ തമിഴിലേക്കും കടക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷിന്റെ നായികയായി ആണ് മഞ്ജു തമിഴിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഇക്കാര്യം ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

അസുരന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു നായികയാവുക. മഞ്ജുവിനൊപ്പം അഭിനയിക്കുന്നതില്‍ ആകാംക്ഷ ഉണ്ടെന്നും അഭിനയത്തെക്കുറിച്ച് അവരില്‍ നിന്നും കുറേ പഠിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ധനുഷ് കുറിച്ചു.

dhanush

Top