രണ്ടാമൂഴത്തിലെ ‘പാഞ്ചാലി’ മഞ്ജുവോ അതോ ഐശ്വര്യയോ ?

ചെന്നൈ :രണ്ടാമൂഴത്തില്‍ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോ ?സിനിമാ പ്രേക്ഷകര്‍ തന്നെ കാത്തിരിക്കുന്ന പ്രധാന സിനിമയാണ് എംടിയുടെ രണ്ടാമൂഴം.ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി സിനിമ ലോകം കാത്തിരിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു.രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം വമ്പന്‍ ബജറ്റ് ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.600 കോടി ബജറ്റിലായിരിക്കും സിനിമ എന്നാണ് റിപ്പോര്‍ട്ട്.
എംടിയുടെ രണ്ടാമൂഴം എന്ന നോവല്‍ എത്തിയതു മുതല്‍ ആരാധകരില്‍ നിന്നും ഉയരുന്ന ആവശ്യമാണ് രണ്ടാമൂഴം സിനിമയാക്കണമെന്ന്. ലോകസിനിമാ ചരിത്രത്തില്‍ തന്നെ ഇടംനേടാന്‍ പോകുന്ന രണ്ടാമൂഴം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുള്ള ആദ്യവിവരം പുറത്തുവിട്ടിരുന്നു. എംടി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി ബജറ്റിലായിരിക്കും സിനിമയെന്നും മോഹന്‍ലാല്‍ അറിയിച്ചു. ചിത്രത്തിന്റെ നിര്‍മാതാവായ വി.എ. ശ്രീകുമാര്‍ മേനോന്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്‌തമാക്കി. ഇന്ത്യന്‍ സിനിമയിലെ വന്‍ താരനിര രണ്ടാമൂഴത്തില്‍ ഒന്നിക്കും. ഭീമനായി മോഹന്‍ലാല്‍, ഭീഷ്മ പിതാമഹനായി അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, വിക്രം തുടങ്ങി എല്ലാ ഭാഷയിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. ഹരിഹരന്‍ സംവിധാനവും നിര്‍വഹിക്കും.manju-with-aiswary-ray

പ്രമുഖ നായകന്മാര്‍ക്ക് പുറമേ ഐശ്വര്യ റായ്, മഞ്ജു വാര്യര്‍ തുടങ്ങിയ നടിമാരും ചിത്രത്തിലുണ്ടാകും. രണ്ടാമൂഴത്തിന്റെ കഥാഗതി മുഴുവന്‍ നിയന്ത്രിക്കുന്ന സുന്ദരിയായ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോ ഇവരിലാര് എന്നതാണ് ഇപ്പോഴത്തെ സംശയം. ഒരേസമയം വിവിധ ഇന്ത്യന്‍ ഭാഷകളിലൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ പാഞ്ചാലിയാകാന്‍ കൂടുതല്‍ സാധ്യത ഐശ്വര്യയ്ക്കു തന്നെയാണെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇവരില്‍ ആര് പാഞ്ചാലിയായാലും മറ്റേയാളുടെ കഥാപാത്രം ഏത് എന്നതും ചര്‍ച്ചയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമാനുഷികതയ്ക്കു പുറമേ അതിശക്‌തരായ മാനുഷിക കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്ന രണ്ടാമൂഴത്തിലെ മറ്റു കഥാപാത്രങ്ങളാകുന്നത് ഏതു താരങ്ങളാണെന്നുള്ളതും ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ഒരു വടക്കന്‍ വീരഗാഥയിലൂടെ അന്നുവരെ കണ്ട ചന്തുവിനെ മാറ്റി പ്രതിഷ്ഠിച്ച എംടിയുടെ ഭീമനും അതു പോലെ തന്നെ. മഹാഭാരത കഥകളില്‍ നിന്ന് വ്യത്യസ്തനായി ഭീമനെ നായകനാക്കി മാറ്റിയ എംടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന മഹാത്ഭുതമായ സിനിമയ്ക്കായി കാത്തിരിക്കാം.

Top