ബിജെപിയുടെ ഫോട്ടോഷോപ്പിനെ പേടിച്ച് മഞ്ജുവാര്യര്‍; ആരുമായും ചര്‍ച്ചകള്‍ നടത്തിയട്ടില്ല വാര്‍ത്തകള്‍ വ്യാജമെന്നും താരം

കൊച്ചി: ബിജെപിയുടെ ഫോട്ടോ ഷോപ്പ് ക്യാപയിനെ പേടിച്ച് മുന്‍കൂര്‍ ജാമ്യവുമായി മഞ്ജുവാര്യര്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. താനുമായി ചര്‍ച്ചകള്‍ നടത്തിയെന്നുമുള്ള വാര്‍ത്തകള്‍െ വ്യാജമാണെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അങ്ങനെയൊരു ഓഫര്‍ വന്നിട്ടില്ലെന്നും, താന്‍ അറിയാത്ത കാര്യങ്ങളാണ് പറഞ്ഞു നടക്കുന്നതെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതിനു പിന്നാലെ ബിജെപി ഫോട്ടോഷോപ്പില്‍ മഞജ്ുവിനെയും ഇറക്കുമോ എന്ന് പേടിച്ചിട്ടാണ് താരം നേരത്ത രംഗത്തെത്തിയതെന്നാണ് സൂചന

നേരത്തെ തിരുവനന്തപുരത്ത് മഞ്ജു വാര്യര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നും, മഞ്ജു വാര്യരുമായി ബിജെപി ചര്‍ച്ചകള്‍ നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലും, വാട്‌സാപ്പിലും ഇത്തരത്തില്‍ പോസ്റ്ററുകളും പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് മഞ്ജു വാര്യര്‍ തനിക്ക് യാതൊരു വിധ ഓഫറുകളും വന്നിട്ടില്ലെന്ന് പറഞ്ഞത്.

സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ വരുന്നത് നല്ലതാണോ, ചീത്തതാണോ എന്നൊന്നും തനിക്കറിയില്ലെന്നും, നാളെ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നു ചോദിച്ചാല്‍ അതറിയില്ലെന്നും, ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു. താരങ്ങളുടെ പ്രചാരണത്തിനിറങ്ങുമോ എന്നുള്ള ചോദ്യത്തിന് അവരെയൊക്കെ വിളിക്കാറുണ്ടെന്നും, സംസാരിക്കാറുണ്ടെന്നും അത്തരത്തില്‍ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങള്‍ ആര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്മാരായ പൃഥ്വിരാജ്, നീരജ് മാധവ്, ബാലചന്ദ്രമേനോന്‍ എന്നിവര്‍ തങ്ങളുടെ ചിത്രം ബിജെപിയുടെ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകളില്‍ ഉപയോഗിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

Top