മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും തമ്മിലടിച്ചു!!! പണം തിരികെ ചോദിച്ച് കോടതിയെ സമീപിച്ചു

ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മനോനും നടി മഞ്ജുവാര്യരും തമ്മില്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. കലഹം കോടതി കയറുമെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലുള്ള കമ്പനിക്കെതിരാണ് മഞ്ജുവാര്യര്‍ കോടതിയെ സമീപിക്കുന്നത്. കിട്ടാനുള്ള പണം തിരികെ ചോദിച്ചാണ് നിയമ നടപടി.

മോഡലായും മറ്റും അഭിനയിച്ചിതിന്റെ പ്രതിഫലം തിരിച്ചു കിട്ടാനാണ് മഞ്ജുവാര്യര്‍ ശ്രമിക്കുന്നത്. പുഷ് കമ്പനി പാപ്പര്‍ സ്യൂട്ട് നല്‍കിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നാണ് സിനിമാ മേഖലയിലെ സംസാരം. ഈ വിഷയത്തില്‍ പര്യ പ്രതികരണത്തിന് മഞ്ജു തയ്യാറായിട്ടില്ല. നിയമ നടപടിയുടെ നോട്ടീസ് കിട്ടിയതിന്റെ പ്രതികാരവുമായാണ് ഒടിയനുമായി ബന്ധപ്പെട്ട് മഞ്ജുവിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയതെന്നാണ് സൂചന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയിലേക്കും പൊതു വേദിയിലേക്കും മഞ്ജു വാര്യരെ സജീവമാക്കിയത് പുഷ് എന്ന പരസ്യ കമ്പനിയായിരുന്നു. പുഷിന്റെ പരസ്യങ്ങളില്‍ മഞ്ജു മോഡലായെത്തിയതോടെ വീണ്ടും സിനിമകളിലേക്കുള്ള ഓഫറുകളെത്തി. നൃത്ത വേദിയിലും സജീവമായി. മടങ്ങി വരവ് അതിഗംഭീരമാക്കി സൂപ്പര്‍ ഹിറ്റുകളിലൂടെ മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറുമായി മഞ്ജു വാര്യര്‍. പുഷിന്റെ പിന്നണിയില്‍ നിന്ന ശ്രീകുമാര്‍ മേനോന്റെ ഇടപെടലുകളായിരുന്നു മഞ്ജുവിനെ രണ്ടാം വരവിന് സഹായിച്ചത്. ദിലീപുമായുള്ള വിവാഹ വേര്‍പിരിയലിന്റെ കഥകളും മറ്റും ഇതിനിടെ ചര്‍ച്ചയാവുകയും ചെയ്തു. എല്ലാ കഥകളിലും വില്ലനായി ദിലീപ് അവതരിപ്പിച്ചതും ഇതിനെത്തുടര്‍ന്നായിരുന്നു. അതുകൊണ്ട് തന്നെ പല വിധ ഗോസിപ്പുകള്‍ ചര്‍ച്ചകളിലെത്തി. ഇതെല്ലാം വെറുതെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഗള്‍ഫില്‍ ഒടിയന്റെ പ്രെമോഷന്‍ പരിപാടിക്കിടെ ശ്രീകുമാര്‍ മേനോനും മഞ്ജുവും തമ്മില്‍ ഉടക്കിയതായും സൂചനകളുണ്ട്. ഒടിയന്‍ സിനിമയെ തകര്‍ത്തത് ദിലീപിന്റെ അനുയായികളാണെന്നാണ് ശ്രികുമാര്‍ മേനോന്റെ നിലപാട്. ഈ സമയത്തും തന്നെ പരസ്യമായി പിന്തുണച്ച് മഞ്ജുവെത്തിയില്ലെന്നതാണ് ശ്രീകുമാര്‍ മേനോന്റെ പരാതി. ടിവി ചര്‍ച്ചയിലും മറ്റും ഇത് പരസ്യമായി പറയുകയും ചെയ്തു. ഇതിന് പിന്നിലെ യഥാര്‍ത്ഥകാരണം മഞ്ജുവിന്റെ വക്കീല്‍ നോട്ടീസാണെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുഷ് കമ്പനി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ഇടപാടുകാരെ സെറ്റില്‍ ചെയ്യാനായി കോടതിയെ സമീപിച്ച് പാപ്പര്‍ സ്യൂട്ട് നല്‍കി. ഇത് മനസ്സിലാക്കിയാണ് മഞ്ജുവും കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇങ്ങനെ മാത്രമേ മഞ്ജുവിന് പുഷ് കമ്പനിയില്‍ നിന്ന് പണം തിരികെ കിട്ടുകയുള്ളൂ. ഇതാണ് ശ്രീകുമാര്‍ മേനോനനെ പ്രകോപിപ്പിച്ചത്.

നല്ല നിലയില്‍ പ്രവര്‍ത്തിച്ച സ്ഥാപനമായിരുന്നു പുഷ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ നിര്‍മ്മാണ കമ്പനി. ഒടിയനും രണ്ടാമൂഴവും തലയ്ക്ക് പിടിച്ചതോടെ ശ്രീകുമാര്‍ മേനോന്‍ സിനിമയ്ക്ക് പിന്നാലെയായി. ഇതോടെയാണ് പുഷ് പ്രതിസന്ധിയിലായത്. മഞ്ജുവിനെ താരമാക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ഒടിയനും രണ്ടാമൂഴവുമെല്ലാം ശ്രീകുമാര്‍ മേനോന്‍ പ്ലാന്‍ ചെയ്തത്. എന്നിട്ടും പ്രതിസന്ധി രൂക്ഷമായപ്പോള്‍ തന്നെ എല്ലാവരും കൈവിട്ടുവെന്നാണ് ശ്രീകുമാര്‍ മേനോന്റെ പക്ഷം. ഇതോടെയാണ് ഒടിയനില്‍ മഞ്ജു പിന്തുണച്ചില്ലെന്ന പരാതിയുമായി ശ്രീകുമാര്‍ മേനോന്‍ പരസ്യമായി രംഗത്ത് വന്നത്.

Top