മഞ്ജു വാര്യരെ അപമാനിച്ച സംഭവം:പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: നടി മഞ്ജു വാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെജിയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മഞ്ജുവാര്യര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഹൈടെക് സെല്‍ അന്വേഷണം നടത്തിരുന്നു. ഹൈടെക് സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത്. പല സിനിമാതാരങ്ങള്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെങ്കിലും നിയമനടപടിക്ക് ഒരുങ്ങുന്നവര്‍ ചുരുക്കമാണ്.

നേരത്തെ മഞ്ജുവിന് ഒരു പരസ്യ സംവിധായകനുമായി പ്രണയമാണെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.മഞ്ജു വാര്യര്‍ പ്രമുഖ പരസ്യ സംവിധായകനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ കാട്ടുു തീ പോലെയാണ് പടര്‍ന്ന് പിടിച്ചത്. കേട്ടവര്‍ കേട്ടവര്‍ ഏറ്റു പിടിച്ചു.വാര്‍ത്തയോട് ഇതുവരെ മഞ്ജു വാര്യര്‍ നേരിട്ടോ അല്ലാതെയോ പ്രതികരിച്ചില്ല എന്നത് ആരാധകരില്‍ സംശയമുണ്ടാക്കുന്നു.

ഫേസ്ബുക്കിലൂടെ പോലും മഞ്ജു ഒരക്ഷരം മിണ്ടിയിട്ടില്ല. അതിന് അത്രയേറെ ഗുരുതരമായ ആരോപണമാണ് മഞ്ജുവിനെതിരെ നടന്നുകൊണ്ടിരിയ്ക്കുന്നത്. പ്രണയ ബന്ധം അറിഞ്ഞ പരസ്യ സംവിധായകന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നു വരെ വാര്‍ത്തകള്‍ വന്നു. എന്നിട്ടും സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുക്കാന്‍ പോലും മഞ്ജു വാര്യര്‍ തയ്യാറായാതായി അറിയാന്‍ കഴിഞ്ഞിട്ടില്ല .ഏറെ കാലത്തിന് ശേഷം മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായിത്തീര്‍ന്ന പരസ്യത്തിന്റെ സംവിധായകന്‍ പാലക്കാട്ടുകാരനാണെന്നാണ് അറിയുന്നത്. ഈ പ്രണയ ബന്ധം സംവിധായകന്റെ ഭാര്യയും മക്കളും അറിഞ്ഞതോടെയാണ് വിഷയം പുറത്തായതെന്നാണ് പ്രചരിക്കുന്നത്.ഫേസ്ബുക്കില്‍ വളരെ സജീവമാണ് മഞ്ജു വാര്യര്‍. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ചിന്തികളും ഓര്‍മകളും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുള്ള മഞ്ജു ആരാധകരോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യമമായും ഫേസ്ബുക്കിനെ ഉപയോഗിക്കുന്നു. എന്നിട്ടും എന്താണ് മഞ്ജു ഇപ്പോള്‍ പ്രചരിയ്ക്കുന്ന പ്രണയ ഗോസിപ്പുകളോട് പ്രതികരിക്കാത്തത്. തന്റെ വിവാഹ മോചന വിഷയത്തില്‍ പോലും കിംവദന്തികള്‍ പരന്നപ്പോള്‍ ഫേസ്ബുക്കിലൂടെ അതിന് വിശദീകരണവുമായി എത്തിയതാണ് മഞ്ജു. എന്നിട്ടും എന്തേ ഇപ്പോള്‍ മൗനം പാലിക്കുന്നു? അതാണ് എല്ലവരും ചോദിക്കുന്നത് .

Top