പിന്നീട് തോന്നി ആ സിനിമയില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന്..മനസ് തുറന്ന് മമ്മൂട്ടി

കൊച്ചി: മലയാള സിനിമയുടെ താരരാജാവാണ് മമ്മൂട്ടി. നിരവധി ചിത്രങ്ങള്‍, അവാര്‍ഡുകള്‍..എടുത്ത് പറയാന്‍ കൈനിറയെ ചിത്രങ്ങളുള്ള താരം. എന്നാല്‍ അങ്ങനെയുള്ള മമ്മൂട്ടിയാണ് താന്‍ ആ സിനിമയില്‍ അഭിനയിക്കേണ്ടതില്ലായിരുന്നു എന്ന് ഇപ്പോള്‍ പറയുന്നത്. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് മമ്മൂട്ടി മനസ് തുറന്നത്.
ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.
കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാര്‍ക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ കള്ളചോദ്യങ്ങള്‍ക്ക് കള്ള ഉത്തരമേ പറയാറുള്ളൂ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Top