വാതില്‍ ചവിട്ടി പൊളിച്ചു; ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഉണ്ണിമേരിയെ മമ്മൂട്ടി രക്ഷപ്പെടുത്തി

unnimary-photos

പഴയകാല നായികമാരെ എടുത്തു പരിശോധിച്ചാല്‍ ജനശ്രദ്ധ പടിച്ചു പറ്റിയ താരങ്ങളിലൊരാളായിരുന്നു ഉണ്ണിമേരി. ഗ്രാമീണ സുന്ദരി എന്നു തന്നെ പറയാം ഉണ്ണിമേരിയെക്കുറിച്ച്. താരത്തിന്റെ ജീവിതത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി രക്ഷകനായി എത്തിയതിന്റെ കഥയാണ് ഇവിടെ പറയുന്നത്. ഐവി ശശിയുടെ കാണാമറയത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ണിമേരി ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി.

അന്ന് ഉണ്ണിമേരിയെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് മമ്മൂട്ടിയാണത്രേ. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കവെ ഒരു രാത്രിയയില്‍ ഉണ്ണിമേരിയുടെ അച്ഛന്‍ ഹോട്ടലില്‍ വന്നു. പക്ഷെ സിനിമാ പ്രവര്‍ത്തകര്‍ അച്ഛനോട് മോശമായി പെരുമാറുകയാണുണ്ടായത്. കാണാനും സംസാരിക്കാനും അനുവദിച്ചില്ല. പുലര്‍ച്ചെ വരെ അച്ഛന്‍ മകള്‍ക്ക് വേണ്ടി കാത്തിരുന്ന് തിരിച്ചു മടങ്ങേണ്ടി വന്നു.

സംഭവം അറിഞ്ഞ ഉണ്ണിമേരിക്ക് അത് സഹിക്കാനായില്ല. ഉണ്ണിമേരി ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണുണ്ടായത്. രാവിലെ പള്ളിയില്‍ പോയിവന്ന ഉണ്ണിമേരി മുറിയില്‍ കയറി കുറ്റിയിട്ടു കിടന്നു. ലൊക്കേഷനില്‍ ഉണ്ണിമേരി മാത്ര എത്തിയില്ല. ഒടുവില്‍ എല്ലാവരും കതകില്‍ മുട്ടി വിളിച്ചു.

എന്നിട്ടും ഉണ്ണിമേരി വാതില്‍ തുറന്നില്ല. പിന്നീട് മമ്മൂട്ടിയെത്തി വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടനന്ു. ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഉണ്ണിമേരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Top