ദ ഗ്രേറ്റ് ഫാദറിന്റെ രംഗങ്ങള്‍ ലീക്കായി; മമ്മൂട്ടി ചിത്രത്തെ തകര്‍ക്കാന്‍ ആസുത്രിത നീക്കമോ ? നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കി

കൊച്ചി: മമ്മൂട്ടി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദ ഗ്രേറ്റ് ഫാദര്‍ റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സിനിമയുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ലീക്കായതെന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്നു. മൊബൈലില്‍ ചിത്രീകരിച്ച രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നിര്‍മ്മാതാക്കള്‍ പോലിസില്‍ പരാതി നല്‍കിയട്ടുണ്ടെങ്കിലും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരം പ്രചരണമെന്നും പോലീസ് സംശയിക്കുന്നു.

മമ്മൂട്ടിയും സ്‌നേഹയും തമ്മിലെ രംഗമാണ് പുറത്തായത്. വികാരപരമായ ചിത്രത്തിലെ അതിനിര്‍ണ്ണായക ഭാഗമാണ് പുറത്തായത്. ഇത് വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും അതിവേഗം പ്രചരിക്കുകയാണ്. മറ്റെന്നാളാണ് സിനമിയുടെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെന്‍സര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നതാണ് ചട്ടം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇത് പുറത്തു പോയതെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് മനപ്പൂര്‍വ്വം പുറത്തുവിട്ടതാണോ എന്ന സംശയവും സജീവമാകുന്നത്. ഇതോടെ സിനിമയുടെ മറ്റ് ഭാഗങ്ങളും പുറത്തേക്ക് പോയോ എന്നും സംശയമുണ്ട്. അങ്ങനെ വന്നാല്‍ ഏറെ പ്രതീക്ഷകളുള്ള ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തന്നെ വ്യാജ സിഡിയും മറ്റും ഇറങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവുമൊന്നും ഇതിനെ കാര്യമായി കാണുന്നില്ലെന്നാണ് സൂചന.

പ്രേക്ഷകരും മമ്മുട്ടി ആരാധകരും ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന സിനിമയാണ് മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. മമ്മുട്ടിയുടെ ലുക്കും ചിത്രത്തിന്റെ ടീസറുകളും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ശൈലിയിലാണ് മമ്മുട്ടി ചിത്രത്തെ നാവാഗതനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് റിലീസിനും മുമ്പേ ലഭിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാലും പറഞ്ഞതോടെ ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായാണ് മമ്മുട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നീട്ടി വളര്‍ത്തിയ താടിയുമായി ഗൗരവക്കാരനായ അധോലോക നായകനായി എത്തുന്ന ചിത്രം കുടുംബ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മുട്ടിയുടെ നായിക. ബേബി അനിഘ മമ്മുട്ടിയുടെ മകളായും അഭിനയിക്കുന്നു.

Top