എന്ത് കൊണ്ട് സ്ത്രീ സുഹൃത്തുക്കള്‍ ഇല്ലാതെ പോയി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: മമ്മൂട്ടി എന്ത് കൊണ്ടാണ് സ്ത്രീ സുഹൃത്തുക്കളോട് അകലം പാലിച്ചത്. മമ്മൂട്ടിയെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് സ്ത്രീകളാണ് താനും. എന്തുകൊണ്ടാണ് പെണ്‍സുഹൃത്തുക്കള്‍ കുറവായതെന്ന് ചോദിച്ചാല്‍ മമ്മൂട്ടി തന്നെ പറയുന്നും ഒരു അകലം പാലിച്ചതു കൊണ്ടാണെന്നാണ്.

സിനിമയില്‍ വന്ന് കഴിഞ്ഞിട്ടും സ്ത്രീ സൗഹൃദങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ താത്പര്യം കാണിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു. ജീവിതത്തില്‍ പെണ്‍ സുഹൃത്തുക്കള്‍ ഇല്ലാതെ പോയതിനെ കുറിച്ചും മമ്മൂട്ടി പറയുന്നുണ്ട്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി സ്ത്രീകളോട് അകലം പാലിച്ചതിന്റെ കാരണം വെളിപ്പെടുത്തിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണ്ടു മുതലേ ഞാന്‍ അടുത്ത് ഇടപ്പഴകുന്നത് ആണുങ്ങളുമായിട്ടാണ്. സ്ത്രീകളോട് ഇടപ്പഴകാന്‍ ഈ സമൂഹം കല്‍പ്പിച്ച വിലക്കുകള്‍ അറിയാമല്ലോ. അതുകൊണ്ട് അവരോട് അകലം പാലിച്ച് നിന്നതാണ്. സിനിമയില്‍ വന്നപ്പോഴും സ്ത്രീകളോടുമായി അടുത്ത് സംസാരിച്ചിട്ടില്ല. സിനിമയല്ലേ, അതൊക്കെ മോശമായി വ്യാഖ്യാനിക്കപ്പെടും എന്ന് അറിയാവുന്നതുക്കൊണ്ടാണ് പെണ്‍ സുഹൃത്തുക്കള്‍ ഇല്ലാതെ പോയതെന്ന് മമ്മൂട്ടി പറയുന്നു.

എല്ലാം തുറന്ന് പറയാന്‍ എനിക്ക് ഭാര്യ എന്ന കൂട്ടുകാരിയുണ്ട്. അതെന്റെ പരിമിതിയാണെങ്കില്‍ ആ കുറവോട് കൂടിയ മമ്മൂട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മമ്മൂട്ടി പറയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Top