മമ്മൂക്ക ഒരു സ്ത്രീയായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ: ഹിറ്റ് സംവിധായകന്റെ വെളിപ്പെടുത്തല്‍

പേരന്‍പ് എന്ന തമിഴ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ മിഷ്‌കിന്‍. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിക്കുമെന്നും ചിലപ്പോള്‍ ബലാത്സംഗം ചെയ്തേക്കുമെന്നാണ് മിഷ്‌കിന്റെ പ്രസ്താവന. പേരന്‍പിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മിഷ്‌കിന്‍ ഇക്കാര്യം പറഞ്ഞത്.

സത്യരാജ്, മമ്മൂട്ടി, അഞ്ജലി അമീര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാം ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘മമ്മൂക്ക താങ്കള്‍ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ചിത്രത്തിലുണ്ട്. സത്യം, ഞാന്‍ പറയുന്ന ഈ വാക്കുകള്‍ ഓര്‍ത്തു വയ്ക്കൂ, മറ്റാരെങ്കിലുമാണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ നാം പേടിച്ചു പോയേനെ.
‘മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. സിനിമ കാണുമ്‌ബോള്‍ മമ്മൂക്ക സാറിനെ മാത്രമേ കാണുന്നുള്ളു. മമ്മൂക്ക ഒരു യുവതിയായ സ്ത്രീ ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം. അദ്ദേഹം സിനിമയില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്’. മിഷ്‌കിന്‍ പറഞ്ഞു.

Top