ലെനിന്‍ രാജേന്ദ്രന്‍ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കാത്തത് എന്തുകൊണ്ട്? സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ

മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന സംവിധായകനാണ് ലെനിന്‍ രജേന്ദ്രന്‍. കലാമൂല്യവും കാമ്പുമുള്ള ഒട്ടനവധി സിനിമകള്‍ ആ കലാകാരനില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. സാമൂഹ്യ പ്രതിബന്ധതയുള്ള ചിത്രങ്ങളിലൂടെ മറാക്കാനാകാത്ത കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായി വെള്ളിത്തിരയിലെത്തി. എന്നാല്‍ മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു ലെനിന്‍ രാജേന്ദ്രന്‍ സിനിമയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല എന്നത് വലിയ അത്ഭുതമായി സിനിമാ ലോകം കാണുന്നു. ഇതിന്റെ കാരണം ലെനിന്‍ രാജേന്ദ്രന്‍ തെന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും തന്റെ സിനിമയില്‍ വരാത്തതിന്റെ കാരണമായി അദ്ദേഹം പറയുന്നത് ഇതാണ്: ‘അവരുടെ തിരക്കാണ് കാരണം. അവര്‍ക്ക് ഭയങ്കര തിരക്കാണ്. എനിക്കാണെങ്കില്‍ ഒരു തിരക്കുമില്ല. ഇടയ്ക്ക് യാത്രകള്‍ക്കിടയിലൊക്കെ കഥകളെക്കുറിച്ച് സംസാരിക്കാറുണ്ട്. അവര്‍ ചെയ്യാമെന്ന് പറയും. പക്ഷേ രണ്ടുവര്‍ഷം കഴിഞ്ഞൊക്കെയായിരിക്കും ഡേറ്റ് പറയുക. അപ്പോള്‍ അതെനിക്കങ്ങോട്ട് പൊരുത്തപ്പെടാന്‍ പറ്റില്ല. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന കാര്യം ഞാന്‍ ഇന്നേ മനസില്‍ കൊണ്ടുനടക്കുക എന്നത് എന്റെ ജന്മം പാഴാക്കുന്നതിന് തുല്യമാണ്’.

ഇന്നലെ രാത്രിയോടെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന അദ്ദേഹം കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ചില്ല്, പേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

Top