മഞ്ജു വാര്യര്‍ എവിടെ? ഡബ്ല്യുസിസിയുടെ പത്ര സമ്മേളനത്തില്‍ മഞ്ജു പങ്കെടുക്കാത്തതെന്ത്?

കൊച്ചി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി താര സംഘടനയായ എഎംഎംഎ മറുപടി പത്ര സമ്മേളനവും നടത്തി. അതില്‍ എഎംഎംഎ സെക്രട്ടറിയായ സിദ്ദിഖ് മുന്നോട്ട് വെച്ച ചോദ്യമാണ് ഇന്ന് മലയാളികളെ കുഴയ്ക്കുന്നത്. ഇതിനെല്ലാം മു്ന്നില്‍ നിന്നിരുന്ന മഞ്ജു വാര്യര്‍ ഇന്നെവിടെയാണ്. അവരെ പത്ര സമ്മേളനത്തിന് കാണാത്തതെന്ത്?

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്, ആക്രമിക്കപ്പെട്ട നടി അടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ചപ്പോഴും പലരും മഞ്ജു വാര്യരുടെ പ്രതികരണത്തിനായി കാത്ത് നിന്നിരുന്നു. എന്നാല്‍ അന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല. ഇപ്പോള്‍, ഡബ്ല്യുസിസിയും താരസംഘടനയും പരസ്പരം പോരാടുകയാണ്. എന്നിട്ടും മഞ്ജുവാര്യര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഡബ്ല്യുസിസി എന്ന കൂട്ടായ്മയുടെ രൂപീകരണത്തില്‍ പോലും നിര്‍ണായക പങ്കുവഹിച്ച ആളായിരുന്നു മഞ്ജു വാര്യര്‍. ഒരുപക്ഷേ, നടി ആക്രമിക്കപ്പെട്ട കേസ് ഇത്തരത്തില്‍ എത്തിച്ചതില്‍ പോലും മഞ്ജു വാര്യരുടെ പങ്ക് വളരെ വലുതായിരുന്നു.
തങ്ങള്‍ രാജിവയ്ക്കുന്ന കാര്യം മഞ്ജു വാര്യരുമായി ചര്‍ച്ച ചെയ്തിരുന്നു എന്നാണ് രാജിവച്ച നടിമാര്‍ അന്ന് പറഞ്ഞത്. ഇതിനിടെ മഞ്ജുവിന്റെ പിതാവിന്റെ മരണവും സംഭവിച്ചു. ദിലീപും മകളും അന്ന് മഞ്ജുവിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിമാര്‍ രാജിവയ്ക്കുമ്പോള്‍ മഞ്ജു വാര്യര്‍ വിദേശ പര്യടനത്തില്‍ ആയിരുന്നു. തിരിച്ചുവരുമ്പോള്‍ മഞ്ജു വാര്യര്‍ പ്രതികരിക്കും എന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. എന്നാല്‍ അതും സംഭവിച്ചില്ല. ഇതിനിടെ മഞ്ജു വാര്യര്‍ സിനിമയില്‍ സജീവമായി. മോഹന്‍ലാലിനൊപ്പം ഒടിയനിലും മഹാഭാരതത്തിലും മഞ്ജു വാര്യര്‍ അഭിനയിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ടു. സിനിമയില്‍ സജീവമാകുന്നതിനാല്‍ മഞ്ജു ഡബ്ല്യുസിസിയില്‍ നിന്ന് പിന്‍മാറുകയാണ് എന്ന രീതിയിലും ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെ ആണ് മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരെ എന്തെങ്കിലും പറയാനോ പ്രതികരിക്കാരോ മഞ്ജു വാര്യര്‍ തയ്യാറാവില്ലെന്ന് തന്നെ കരുതേണ്ടി വരും. ഡബ്ല്യുസിസി മോഹന്‍ലാലിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ മഞ്ജുവിന് അതിനൊപ്പം നില്‍ക്കാനും സാധിക്കില്ല. ചുരുക്കി പറഞ്ഞാല്‍ മഞ്ജു വാര്യര്‍ ഇപ്പോള്‍ ഡബ്ല്യുസിസിയ്ക്കൊപ്പം ഉണ്ടാവില്ലെന്ന് എന്നര്‍ത്ഥം.
മഞ്ജു വാര്യര്‍ ഇപ്പോള്‍ താരസംഘടനയ്‌ക്കൊപ്പം തന്നെ ആണെന്ന രീതിയില്‍ ആണ് കഴിഞ്ഞ ദിവസം സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനവും നല്‍കുന്ന സൂചന. മഞ്ജു വാര്യര്‍ അമ്മയുമായി സഹകരിക്കുന്നുണ്ടെന്നും തങ്ങളുമായി ആശയ വിനിമയം നടത്താറുണ്ടെന്നും ആണ് സിദ്ദിഖ് പറഞ്ഞത്.

Top