റേപ്പ് ക്വട്ടേഷൻ നൽകിയത് ദിലീപ് തന്നെ, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അനുമതി തേടി പ്രോസിക്യൂഷൻ

ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ദിലീപ് തന്നെയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനല്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ നിലപാടും പ്രോസിക്യൂഷന്‍ ഉന്നയിച്ചു. 

 20 സാക്ഷികളെ കുറുമാറ്റിയത് ദിലീപിന്റെ സ്വാധീനത്താലാണ്. ഈ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തുമ്പോള്‍ ആസാധാരണ കേസാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

 ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യം അപൂര്‍വമാണ്. നീതി ന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംഭവം എന്നും പ്രോസിക്യൂഷന്‍ പറയുന്നു.

നിയമത്തിന്റെ പിടിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സകലശ്രമങ്ങളും ദിലീപ് നടത്തുകയാണ്. ഈ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

 

Top