നീതി തേടിയുള്ള പോരാട്ടത്തില്‍ നമ്പി നാരായണന്‍ മാര്‍ഗദീപമാണെന്ന് ദിലീപ്

നീതി തേടിയുള്ള തന്റെ പോരാട്ടത്തില്‍ തനിക്ക് മാര്‍ഗദീപമാണ് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെന്ന് നടന്‍ ദിലീപ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുപ്രീം കോടതി വിധിയില്‍ നമ്പി നാരായണനെ അഭിനന്ദിച്ചും, തന്റെ നയം വ്യക്തമാക്കിയും ദിലീപ് പ്രതികരിച്ചത്.

ദിലീപിന്റെ പോസ്റ്റ് ഇങ്ങനെ:

‘അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും’ -ഇതായിരുന്നു ദിലീപിന്റെ വാക്കുകള്‍.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെയാണ് കോടതി വിധിയുണ്ടായത്. സര്‍ക്കാര്‍ 50 ലക്ഷം നഷ്ടപരിഹാരമായി നമ്പി നാരായണന് നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി.

Top