നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ്; ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് സംഭവത്തില്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരഗിണിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.

വരുന്ന ബുധനാഴ്ച കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് വിചാരണ നിറുത്തി വയ്ക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ എല്ലാ പ്രതികളും ബുധനാഴ്ച ഹാജരാകണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതോടുകൂടി ദീലീപിന്റെ രണ്ട് ഹര്‍ജികളാണ് കോടതിയിക്ക് മുന്നില്‍ എത്തുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിന്റെ പക്കലുള്ള പെന്‍ഡ്രൈവ്, ദൃശ്യങ്ങളുടെ എഴുതി തയ്യാറാക്കിയ വിവരങ്ങള്‍ എന്നിവ ലഭിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കിയിട്ടുണ്ട്.

Top