നടിക്ക് പിന്തുണയേറുന്നു: കൂടുതല്‍ താരങ്ങള്‍ പരസ്യ പിന്തുണയുമായി രംഗത്ത്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി 30 ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടി രംഗത്ത്. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി തങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതായി ഇവര്‍ അറിയിച്ചു. ഇന്നലെ നൂറോളം ചലച്ചിത്ര പ്രവര്‍ത്തകരും കന്നഡ സിനിമാ ഇന്‍ഡസ്ട്രിയും നടിക്ക് പിന്തുണ അറിയിച്ചിരുന്നു. ലിസി ലക്ഷ്മി, ഷഹബാസ് അമന്‍, മഹേഷ് നാരായണന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ അടക്കമുളളവരാണ് ഇന്ന് പിന്തുണ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം നടന്‍മാരായ വിനായകന്‍, അലന്‍സിയര്‍, നടിമാരായ പദ്മപ്രിയ, പാര്‍വതി, സരിത മടത്തില്‍, രേവതി, അനുമോള്‍, ശൃന്ധ എന്നിവരും, സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അന്‍വര്‍ റഷീദ്, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, സമീര്‍ താഹിര്‍, കമല്‍, ഷൈജു ഖാലിദ്, വേണു, ഡോ. ബിജു, സുദേവന്‍ എന്നിവരും നടിയെ പിന്തുണയ്ക്കുന്ന പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളുടെ സഹപ്രവര്‍ത്തക ഇരയല്ലെന്നും ധീരവനിതയാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന യുവതി ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും അമ്മ കൈക്കൊണ്ടരുന്നില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയതെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നതായും ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അമ്മയെ രൂക്ഷമായി വിമര്‍ശിച്ച ഇവര്‍ സിനിമയിലെ വനിതാ കൂട്ടായ്മയെ അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നടിക്ക് പിന്തുണയുമായി എത്തിയ കൂട്ടത്തില്‍ മുഖ്യധാര നടന്മാര്‍ ആരും തന്നെ ഇല്ലെന്നത് ശ്രദ്ധേയമാണ്.

Top