മോന്‍ അമ്മേ’എന്നു വിളിച്ചുകൊള്ളാന്‍ ദിലീപിനോട് കാഞ്ചനമാല’..മൊയ്​തീന്റെ അനശ്വര പ്രണയിനി’യുടെ സേവാ മന്ദിര്‍ ന് ന്‌ ദിലീപിന്റെ കൈത്താങ്ങ്‌

കോഴിക്കോട്:മലയാളി മനസുകളെ കുളിരണിയിച്ച്‌ ഒരു പ്രണയ നൊമ്പരമായാണ്‌ എന്നു നിന്റെ മൊയ്‌തീന്‍ എന്ന ചിത്രം . സിനിമയുടെ പ്രമേയം ഏല്‍പ്പിച്ച ആഘാതം കാഞ്ചനമാല എന്ന അനശ്വര പ്രണയിനിയോട്‌ മലയാളികളുടെ ആദരവ്‌ പതിമടങ്ങ്‌ വര്‍ധിപ്പിച്ചു.എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ആയതോടെ എല്ലാവര്‍ക്കും പറയാനുള്ളത് കാഞ്ചനയെയും മൊയ്തീനെയും കുറിച്ചാണ്. ഇവരുടെ പ്രണയത്തെയും ജീവിത്തെയും കുറിച്ച് എല്ലാവര്‍ക്കും വാ തോരാതെ പറയാനുണ്ട്.
സിനിമ വിജയിച്ചപ്പോള്‍ യാഥാര്‍ത്ഥ കാഞ്ചനയെ കാണാന്‍ പലരും മുക്കത്തെത്തി. ഒടുവില്‍ നടന്‍ ദിലീപും കാഞ്ചനയെ തേടിയെത്തി. കാഞ്ചനയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണ് ദിലീപിന്റെ പുറപ്പാട്. ബി.പി മൊയ്തീനു വേണ്ടി ജീവിതം മാറ്റിവെച്ച കാഞ്ചനയ്ക്ക് എല്ലാവിധ സഹായവും നല്‍കാനാണ് ദിലീപ് രംഗത്തെത്തിയത്. വെള്ളിത്തിരയില്‍ കണ്ട ജീവിതവും ഇപ്പോള്‍ കാഞ്ചനയുടെ ജീവിതവും തമ്മില്‍ ഒരുപാട് ദൂരം ഉണ്ട്. ഇപ്പോഴും കാഞ്ചനയുടെ ജീവിതം വളരെ ദയനീയമാണ്. കാഞ്ചനമാലയുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കാഞ്ചനമാല ഇപ്പോള്‍ കഷ്ടപ്പാടുകളുടെ നടുവിലാണെന്ന് ദിലീപ് അറിയുന്നത്.

കാഞ്ചനമാലയുടെ വിശേഷങ്ങള്‍ അന്വേഷിച്ച്‌ ഫോണിലൂടെയാണ്‌ ദിലീപ്‌ ആദ്യം ബന്ധപ്പെട്ടത്‌. ‘ചേച്ചീ എന്ന്‌ വിളിച്ചോട്ടെ’ എന്ന ചോദ്യത്തിന്‌ ‘മോന്‍ അമ്മേ’ എന്ന്‌ വിളിച്ചോളാനായിരുന്നു ദിലീപിന്‌ കാഞ്ചനമാലയുടെ മറുപടി. തുടര്‍ന്ന്‌ കാഞ്ചനമാലയുടെ ബുദ്ധിമുട്ട്‌ നേരിട്ടറിഞ്ഞ ദിലീപ്‌ സഹായിക്കാമെന്ന്‌ വാക്കുനല്‍കുകയായിരുന്നു.

Top