പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം പേരാമ്പ്രയില്‍

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ പരസ്യ സ്ഥാപന ഉടമയായ യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മൂസ സറീന ദമ്പതികളുടെ മകന്‍ മുനീബ് (27) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംക്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. പരസ്യ ബോര്‍ഡ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു. കൂടെ സഹായി ഉണ്ടായിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പേരാമ്പ്രയില്‍ നിന്ന് കെഎസ്ഇബി അധികൃതരെത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. പേരാമ്പ്ര സഹകരണ ആശുപത്രിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരികയായിരുന്നു മുനീബ്.

Top