ബിഹാറില്‍ മാവോയിസ്റ്റിന്റെ ബോംബ് സ്‌ഫോടനം; എട്ട് സൈനികരും; മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു

crpf

ഗയ: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ശക്തമായ ബോംബ് സ്‌ഫോടനമാണ് നടന്നത്. ചകര്‍ബന്ദയിലാണ് സ്‌ഫോടനം നടന്നത്. നക്സലൈറ്റുകളാണ് ആക്രമണം നടത്തിയത്.

സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് നക്സലൈറ്റുകളും മരിച്ചു. ചകര്‍ബന്തയിലെ ധുമാരി നലയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പട്രോളിങ്ങിനിടെ മാവോവാദികളും ജവാന്മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റ ജവാന്മാരെ ആസ്പത്രിയിലെത്തിക്കാന്‍ ഹെലിക്കോപ്ടര്‍ സംഭവസ്ഥലത്തേക്ക് അയച്ചു. എന്നാല്‍ രൂക്ഷമായ വെടിവെയ്പിനിടെ അവിടെ ഇറങ്ങാന്‍ കഴിയാതെ ഹെലിക്കോപ്റ്റര്‍ തിരിച്ചു പറന്നു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top