സംഘത്തിലെ ആളുകളുടെ എണ്ണം കുറയുന്നതിനാല്‍ ഐഎസ് കുട്ടികളെ ചാവേറുകളാക്കുന്നു

photo_verybig

ദമാസ്‌കസ്: കൂട്ടത്തിലെ ആളുകളെ ചാവേറുകളാക്കുമ്പോള്‍ അംഗ ബലം കുറയുന്നതിനാല്‍ ഐഎസ് മറ്റൊരു ക്രൂരത കാണിക്കുന്നു. ഐഎസ് ഇനി ചാവേറുകളാക്കുന്നത് കുട്ടികളെയായിരിക്കും. 15,16 പ്രായമുള്ള കുട്ടികളാണ് ചാവേറുകളാക്കപ്പെടുന്നത്.

ജിഹാദികളുടെ എണ്ണത്തിലും അധീനതയിലുള്ള പ്രദേശങ്ങളിലും വലിയ തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് കുട്ടികളെ ചാവേറുകളാക്കാന്‍ തിരിയുന്നത്. അമേരിക്കന്‍, റഷ്യന്‍ ആക്രമണങ്ങള്‍ ശക്തമായതോടെയാണ് കുട്ടികളെ മറയാക്കി ഐഎസ് തിരിച്ചടി തുടരുന്നത്. അമേരിക്കന്‍ റഷ്യന്‍ ആക്രമണങ്ങളേത്തുടര്‍ന്ന് ആയിരക്കണക്കിന് ഭീകരരാണ് അടുത്തിടെ കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിര്‍കൂഖ് നഗരത്തില്‍ നിന്ന 15 വയസുള്ള ബാലനെ ബെല്‍റ്റ് ബോംബ് ധരിച്ച നിലയില്‍ ഞായറാഴ്ച കണ്ടെത്തിയതാണ് റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. ബാലന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയില്‍ ബെല്‍റ്റ് ബോംബ് കണ്ടെത്തുകയായിരുന്നു. ഇത് പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.

ബാലന്റെ ദേഹത്ത് നിന്ന് ബോംബ് നീക്കം ചെയ്ത ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമമായ കുര്‍ദ്ദിസ്താന്‍ 24 പുറത്ത് വിട്ടിട്ടുണ്ട്. അല്പ സമയത്തിന് ശേഷം ഈ ബോംബ് പൊട്ടിത്തെറിക്കുന്നതും ദൃശ്യത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കിയില്‍ നടന്ന സ്‌ഫോടനത്തിലും 12 വയസ്സുള്ള ബാലനെയാണ് ഐഎസ് ചേവേറായി അയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കുട്ടികള്‍ക്കായി പ്രത്യേക സൈനിക പരിശീലനവും ഐ.എസ് നടത്തുന്നതായി വിവരമുണ്ട്. യസീദികള്‍ അടക്കമുള്ളവരില്‍ നിന്ന് തട്ടിക്കൊണ്ട് വരുന്ന കുട്ടികളേയും ഇത്തരത്തില്‍ ചാവേറാക്കുന്നതായും റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.

Top