ഐഎസില്‍ നിന്ന് തന്നെ രക്ഷിക്കണം; എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാന്‍ സാധ്യതയുള്ള ഫാ.ടോം ഉഴുനാലിന്റെ അഭ്യര്‍ത്ഥന

tom

മാസങ്ങള്‍ക്കുമുന്‍പ് കാണാതായ ഫാദര്‍ ടോം ഉഴുനാലില്‍ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ടോം ഉഴുനാലിന്‍ മരിച്ചെന്നാണ് ഇതുവരെ എല്ലാവരും വിശ്വസിച്ചത്. എന്നാല്‍, താന്‍ ജീവനോടെയുണ്ടെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുകയാണ്.

ഭീകരരില്‍നിന്ന് ജീവന് വേണ്ടി യാചിച്ചാണ് ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിമീശയും മുടിയും വളര്‍ന്ന നിലയിലുള്ള ചിത്രവും ഫേസ്ബുക്കിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാ. ടോം ജീവിച്ചിരിപ്പുണ്ടോ എന്നകാര്യത്തില്‍ ഇടക്കാലത്ത് ആശങ്ക നിലനിന്നിരുന്നു. ഐഎസ് ഭീകരര്‍ വധിച്ചു എന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡയിയില്‍ പരന്നു. ദുഖവെള്ളിയാഴ്ച ദിവസം കുരിശിലേറ്റുമെന്നും പ്രചരമം പുറത്തുവന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Tom-Uzhunnalil-new

എന്നാല്‍ ഫാ. ടോമിന്റെ മോചനം നീളുകയാണ്. ഇതിനിടയിലാണ് ഫേസ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് വിസ്വസ സമൂഹത്തിനിടയില്‍ വലിയ ആശ്വാസമാണ് ഉണ്ടാക്കുന്നതെന്നും സഭാ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 4ന് യെമനില്‍ നിന്നാണ് ഐഎസ് ഭീകരര്‍ ഫാദര്‍ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോയത്.

Top