ഐഎസിൽ ചേർന്ന് ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം: സുബ്ഹാനിഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി . കൊച്ചിയിലെ എൻ ഐ എ കോടതി ആണ് വിധി പറഞ്ഞത്.കേസിൽ കോടതി അല്ല സമയത്തിനകം ശിക്ഷ വിധിക്കും. എന്നാൽ തീവ്രവാദി അല്ലെന്നും സമാധാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും ആണ് സുബ്ഹാനിയുടെ വാദം. ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങൾക്ക് എതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി കോടതിയെ അറിയിച്ചു.

Top