മതപരമായ കാര്യങ്ങളില്‍ ഫാത്തിമ ഏറെ ആകര്‍ഷിക്കപ്പെട്ടിരുന്നുവെന്ന് വിവരം; മകള്‍ക്ക് വഴിതെറ്റില്ലെന്ന് കുടുംബം

IS-nimisha-EPS

പാലക്കാട്: കാണാതായ ഫാത്തിമ നിമിഷ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനിയായിരുന്നുവെന്ന് കോളേജ് അധികൃതര്‍. ബിഡിഎസ് പഠനം പൂര്‍ത്തിയാക്കാതെയാണ് പെണ്‍കുട്ടി നാടു വിട്ടത്. മതപരമായ കാര്യങ്ങളില്‍ ഫാത്തിമ ഏറെ ആകര്‍ഷിക്കപ്പെട്ടിരുന്നു. ഫാത്തിമയുടെ പെരുമാറ്റത്തില്‍ കണ്ട അസ്വാഭാവികത വീട്ടുകാരെ നേരത്തേ അറിയിച്ചിരുന്നതായും കാസര്‍കോട് പൊയിനാച്ചിയിലെ സെഞ്ച്വറി ദന്തല്‍ കോളേജ് അധികൃതരുടെ വെളിപ്പെടുത്തല്‍.

കേരളത്തില്‍ നിന്നും കാണാതായവരിലെ പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ ഫാത്തിമ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നതായി കോളജ് അധികൃതര്‍ പറയുന്നു. . ഇത് വീട്ടുകാരെ യഥാസമയം അറിയിച്ചു. എന്നാല്‍ മകള്‍ വഴി തെറ്റില്ലെന്നും പൂര്‍ണ വിശ്വാസമാണെന്നുമായിരുന്നു വീട്ടുകാരുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

nimishas-mother

കോളജില്‍ നിന്നും അവധിക്കാലത്ത് നാട്ടിലേക്ക് പോയ നിമിഷ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു കുറച്ച് നാള്‍ മുന്‍പ് വരെ കോളജിലെ സുഹൃത്തുക്കളുമായി സൗഹൃദം നിലനിര്‍ത്തിയെങ്കിലും പിന്നീട് അതും നിലച്ചിരുന്നതായും ഇവര്‍ പറയുന്നു.

Top