കാണാതായ മലയാളികള്‍ ഇംഗ്ലണ്ട് ദമ്പതിമാരുമായി സ്ഥിരം ബന്ധപ്പെട്ടു; ഐഎസ് ആശയങ്ങള്‍ സംസാരിച്ചു

isis

ദില്ലി: കാണാതായ മലയാളികള്‍ക്ക് ഇംഗ്ലണ്ടില്‍നിന്നും ഐഎസ് സന്ദേശങ്ങളും വീഡിയോകളുമെത്തിയെന്ന് റിപ്പോര്‍ട്ട്. ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ട് ദമ്പതിമാരുമായി മലയാളികള്‍ക്ക് ബന്ധമുള്ളതായിട്ടാണ് വിവരം. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ഈ വിവരം ലഭിച്ചത്.

അഫ്ഗാനിസ്ഥാനിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് സഹിദിനെ (29) ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

യാസ്മിന്‍ വിവാഹം കഴിച്ച അബ്ദുല്‍ റഷീദും അയാളുടെ ആദ്യഭാര്യ ആയിഷയും ഐഎസ് ബന്ധമുള്ള ദമ്പതിമാരുമായി സ്ഥിരം ബന്ധപ്പെട്ടുവെന്നാണ് പറയുന്നത്. റഷീദിന്റെ ഫോണിലേക്കാണ് സന്ദേശങ്ങള്‍ എത്തിയത്. താനും തന്നോടൊപ്പം കേരളത്തില്‍നിന്നു പോയ മറ്റുള്ളവരും അഫ്ഗാനിസ്ഥാനില്‍ എത്തിയ കാര്യം ജൂലൈ ആദ്യ ആഴ്ച അബ്ദുല്‍ റഷീദ് തന്നെ അറിയിച്ചതായും യാസ്മിന്‍ പറഞ്ഞു. കേരളത്തില്‍ നിന്നു കാണാതായ 22 പേരും അഫ്ഗാനിസ്ഥാനിലാണ് എത്തിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

Top