ലീഗിനെതിരെ കത്തോലിക്ക സഭ ?കേരളത്തിലെ ഐ.എസ് സാന്നിധ്യം;യു.എൻ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്ന് സഭ. അവഗണന്നക്ക് എതിരെ ക്രൈസ്തവ ഐക്യം ഉണ്ടാകുമോ?

തിരുവനന്തപുരം: നില നിൽപിനായി കേരളത്തിലെ ക്രൈസ്തവർ ഒന്നിക്കണമെന്ന മുറവിളി ശക്തമാകുന്നു .കേരളത്തിലെ ഇടത് വലത് മുന്നണികൾ വെറും വോട്ട് രാഷ്ട്രീയത്തിനായി മാത്രമാണ് ക്രൈസ്തവരെ ഉപയോഗികുന്നത് എന്ന തിരിച്ചറിവ് ക്രിസ്ത്യാനികൾക്കിടയിൽ ശക്തമായ വികാരമായി വളരുന്നുണ്ട് .ഹാഗിയ സോഫിയ വിഷയത്തിൽ ലീഗ് നേതാവിൻ്റെ പരാമർശത്തെ എതിർക്കാൻ കോൺഗ്രസ് തയ്യാറാകാതിരുന്നത് വിശ്വാസികൾക്കിടയിൽ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട് .

അതിനിടെ കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യു.എൻ. റിപ്പോർട്ട് ഗൗരവത്തിലെടുക്കണമെന്ന് ക്രൈസ്തവസഭാ പ്രസിദ്ധീകരണം. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ ’സത്യദീപ’ത്തിന്റെ ഐ.എസിന്റെ കേരളമോഡൽ എന്ന മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിറിയയിലെയും ഇറാഖിലെയും ക്രൈസ്തവ അടയാളങ്ങൾ മായിച്ചുകളഞ്ഞു കൊണ്ടായിരുന്നു ഐ.എസിന്റെ രംഗപ്രവേശം. സനാതന മൂല്യങ്ങളുടെ നിരാസമാണ് ഏതൊരുഭീകരതയും. പ്രത്യേക മതചിഹ്നങ്ങളോടെയുള്ള അതിന്റെ വെളിച്ചപ്പെടലുകളെ അവഗണിക്കാം. എന്നാൽ, അത്തരം അടയാളങ്ങളോടെയുള്ള അതിന്റെ ആവർത്തിച്ചുള്ള പ്രത്യക്ഷീകരണങ്ങൾ ഇസ്‌ലാമോഫോബിയ എന്ന പൊതുന്യായത്തിലൂന്നി ഇനിയുമെളുപ്പം ഒഴിവാക്കാനാകുമോയെന്ന് ഫാ. മാത്യു കിലുക്കൻ എഴുതിയ മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

ചില പ്രത്യേകവിഷയങ്ങളിലുള്ള സാംസ്‌കാരിക നായകരുടെ മൗനത്തെ ഉപജീവനാർഥമായിക്കണ്ട് ഉപേക്ഷിക്കാം. എന്നാൽ, ഉത്തരവാദിത്ത്വപ്പെട്ട ജനപ്രതിനിധികൾ പുലർത്തുന്ന നിരന്തരനിശ്ശബ്ദത പ്രബുദ്ധകേരളത്തെ ഭയപ്പെടുത്തുന്നുണ്ട്.

തുർക്കിയിലെ ഹാഗിയ സോഫിയയുടെ തലവരമാറ്റിയ പ്രഖ്യാപനത്തെ മതേതര പാരമ്പര്യത്താൽ പെരുമനേടിയ പാണക്കാടുതറവാട് സ്വാഗതംചെയ്ത വിധം സാംസ്‌കാരിക കേരളത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു. മ്യൂസിയത്തെ പള്ളിയാക്കിയതിലുള്ള ന്യായീകരണമായി അത് ചെറുതായെന്നതിലല്ല, മതേതര രാഷ്ട്രം മതരാഷ്ട്രമായതിനെ വെറുമൊരു ആരാധനാ സ്വാതന്ത്ര്യമായി അവഗണിച്ചുവെന്നതിലാണ് പാണക്കാട്ടെ പ്രതികരണം പ്രതിലോമകരമായത്. കലയുടെയും ചരിത്രത്തിന്റെയും അമൂല്യ സൂക്ഷിപ്പുകളടങ്ങിയ ഒരു സാംസ്‌കാരിക പേടകമാണ് പേര് മാറി മസ്ജിദായതെന്നത് സാംസ്‌കാരിക കേരളം മറന്നു പോയോ . ഒരു വിയോജന കുറിപ്പെഴുതാന്‍ കേരളത്തിലെ ഒരു സാംസ്‌കാരിക നായകരും എത്താത്തത് അപകട സൂചനയാണ്.

സ്വർണക്കടത്തു കേസ് എൻ.ഐ.എ. അന്വേഷിക്കുമ്പോൾ, ഭീകരപ്രവർത്തനത്തിന് അടിവളമാകാൻ കേരളത്തിലെ മുന്നണിരാഷ്ട്രീയ കാലാവസ്ഥ അനുകൂലമാകുന്നുണ്ടോയെന്ന് പരിശോധിക്കണം. മതതീവ്രബോധവും അന്ധമായ രാഷ്ട്രീയ അടിമബോധവും തീര്‍ക്കുന്ന അപരിചിതത്വത്തിന്റെ അതിരുകളില്‍ സ്വയം ഒളിച്ചും ന്യായീകരിച്ചും മലയാളി മുന്നേറുമ്പോള്‍ നഷ്ടമാകുന്നത് കേരളത്തെയും നവോത്ഥാന പാരമ്പര്യത്തെയുമാണെന്നും മുഖപ്രസംഗം പറയുന്നു.

അടുത്തിടെയായി ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുര്‍ക്കി കാര്യക്ഷമമാക്കിയിരിക്കുകയാണ്. ഇതിനായി ഇന്ത്യയില്‍ മത സെമിനാറുകളും മറ്റും തുര്‍ക്കി ഭരണകൂടം സംഘടിപ്പിക്കുന്നുണ്ട്. ആളുകളെ സംഘടനകളിലേക്ക് ആകര്‍ഷിക്കാന്‍ രാജ്യത്ത് മത മൗലിക വാദികളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ഏകദേശം 40 ലക്ഷം രൂപയാണ് തുര്‍ക്കി സര്‍ക്കാര്‍ നല്‍കുന്നത്.

ചരിത്ര പ്രസിദ്ധമായ ക്രിസ്ത്രീയ ദേവാലയം ഹഗിയ സോഫിയയെ അടുത്തിടെ എര്‍ദോഗന്‍ സര്‍ക്കാര്‍ മസ്ജിദാക്കി മുസ്ലിം വിശ്വാസികള്‍ക്ക് വിട്ടുനല്‍കിയിരുന്നു. അതിനുപിന്നാലെയാണ് മുസ്ലിം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ് നടത്തുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ കേരളം ഉള്‍പ്പടെ ഇന്ത്യയിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് അവരെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനാണ് തുര്‍ക്കിയുടെ ശ്രമം എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .

ഇതിന് പുറമേ കേരളത്തിലും ജമ്മു കശ്മീരിലുമുള്ള മത മൗലിക സംഘടനകള്‍ക്ക് തുര്‍ക്കി പണം നല്‍കുന്നുണ്ട്. സംഘടനകളിലെ ആളുകള്‍ക്ക് മതപഠനത്തിനായി തുര്‍ക്കിയിലേക്ക് വരുന്നതിനുള്ള ചിലവുകള്‍ തുര്‍ക്കി സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. ഇതിന് പുറമേ പാക്കിസ്ഥാന് സമാനമായി തുര്‍ക്കി ഭീകരന്‍ സക്കീര്‍ നായിക്കിന് പണം നല്‍കുന്നതായും ദേശീയ മാധ്യമങ്ങള്‍ പറയുന്നുണ്ട്.

Top