റിപ്പബ്ലിക് ദിനത്തില്‍ ഐഎസില്‍ ചേരാനെത്തിയ വനിതാ ചാവേര്‍: പിടിയിലായ പതിനെട്ടുകാരിക്കെതിരെ അനാവശ്യ ആരോപണമെന്ന് അമ്മ

ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പൂനൈയില്‍ നിന്നുള്ള കൗമാരക്കാരിയായ ചാവേര്‍ എത്തുമെന്ന് ഇന്റലിജന്‍ റിപ്പോര്‍ട്ടില്‍ വട്ടംകറങ്ങി പോലീസ്. നിരോധിത ഐഎസ് ഗ്രൂപ്പില്‍ ചേരുന്നതിനായി പുറപ്പെട്ട പെണ്‍കുട്ടിയാണിതെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പുണെയില്‍ നിന്നുള്ള സാദിയ അന്‍വര്‍ ഷെയ്ഖ് എന്ന പതിനെട്ടുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ചാവേറായി പുണെയില്‍ നിന്നൊരു പെണ്‍കുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടാണ് താഴ്വരയില്‍ ആശങ്ക പരത്തിയത്. എന്നാല്‍ സമൂഹമാധ്യമത്തിലെ തെറ്റായ പ്രചാരണം കാരണം ‘വഴിതെറ്റിപ്പോയതാണെന്ന’ പൊലീസിന്റെ തിരുത്തലും പിന്നാലെയെത്തി. എന്നാല്‍ തന്റെ മകള്‍ക്കെതിരെ അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആരോപിച്ച് അമ്മ രംഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശ്മീരിലോ മഹാരാഷ്ട്രയിലോ കേസൊന്നുമില്ലാത്തതിനാല്‍ സാദിയയെ അമ്മയ്‌ക്കൊപ്പം വിടാനാണു തീരുമാനം. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ഉത്തരവിട്ടു. പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ഐഎസില്‍ ചേരാനെത്തിയതാണോ അതോ ഇന്റലിജന്റ്‌സിന്റെ മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണോ എന്നാണു പൊലീസ് പരിശോധിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിനും ദിവസങ്ങള്‍ക്കു മുന്‍പാണ് പൊലീസിന് ഇന്റലിജന്റ്‌സിന്റെ അറിയിപ്പു ലഭിക്കുന്നത്. പുണെയിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പല തവണ പിടികൂടിയ പെണ്‍കുട്ടി കശ്മീരിലേക്കു പ്രവര്‍ത്തനം മാറ്റിയെന്നായിരുന്നു വിവരം. നിരീക്ഷണം ശക്തമാക്കണമെന്നും. തുടര്‍ന്ന് എല്ലാ ജില്ലകളിലെ പൊലീസ് ആസ്ഥാനത്തേക്കും എഡിജിപി മുനീര്‍ ഖാന്‍ ജനുവരി 23ന് വിവരം കൈമാറി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരേഡില്‍ ചാവേറാക്രമണം നടത്താനാണു പെണ്‍കുട്ടിയുടെ നീക്കമെന്നായിരുന്നു മുനീര്‍ ഖാന്റെ സന്ദേശം. തുടര്‍ന്ന് വനിതകളെ കര്‍ശന ദേഹപരിശോധനയ്ക്കു ശേഷം മാത്രമായിരുന്നു റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുന്ന വേദിയിലേക്കു പ്രവേശിപ്പിച്ചത്. അതിനിടെ ബിജ്‌ബെഹറയില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന സാദിയയെ പൊലീസ് പിടികൂടി.

ആദ്യഘട്ടത്തില്‍, താന്‍ ഐഎസില്‍ ചേരാന്‍ വന്നതെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ സമൂഹമാധ്യമങ്ങളിലെ പ്രചാരണം കാരണം കശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധരിച്ച് തീവ്രവാദ ആശയങ്ങളുമായി എത്തിയതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും പൊലീസ് പറഞ്ഞു.

2015ല്‍ പുണെ എടിഎസ് സാദിയയെ ചോദ്യം ചെയ്തിരുന്നു. വിദേശത്തുള്ള ഐഎസ് അനുഭാവികളുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ചായിരുന്നു അത്. അന്ന് പ്ലസ് വണ്ണിനു പഠിക്കുകയായിരുന്നു പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനും എടിഎസ് വിധേയയാക്കിയിരുന്നു. പിന്നീട് പഠനം പാതിവഴിക്കു നിര്‍ത്തി.

അതിനിടെ പെണ്‍കുട്ടിക്കെതിരെ തെറ്റായ ആരോപണങ്ങളാണ് പൊലീസ് പ്രചരിപ്പിക്കുന്നതെന്ന് അമ്മ പറഞ്ഞു. എന്നാല്‍ സാദിയ എന്തിനാണു ജമ്മു കശ്മീരിലേക്കു വന്നതെന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കിയില്ല. മകളോടു സംസാരിച്ചതിനു ശേഷം കൂടുതല്‍ വിവരം പുറത്തുവിടാമെന്നും അവര്‍ പറഞ്ഞു.

Top