ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളെ ഭീകരര്‍ ഇരുമ്പ് കൂട്ടിലടച്ച് ചുട്ടുകൊന്നു

isis

മൊസൂള്‍: ഭീകരരുടെ ക്രൂരമായ ആക്രമണത്തില്‍ ബലിയാടാകുന്നത് നിരവധി പെണ്‍കുട്ടികളാണ്. ലക്ഷക്കണക്കിന് പേരാണ് ഭീകരരുടെ അടിമകളാണ് കഴിയുന്നത്. ഇതിനിടയില്‍ ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 19 പെണ്‍കുട്ടികളെ ഭീകരര്‍ ജീവനോടെ ചുട്ടു കൊന്നു.

മൊസൂളിലെ നഗര മധ്യത്തിലാണ് വന്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ ഇരുമ്പ് കൂട്ടിലടച്ച് ഇവരെ ചുട്ടുകൊന്നത്. പെണ്‍കുട്ടികളെ ജനക്കൂട്ടത്തിന് മധ്യത്തില്‍ വച്ച് പരസ്യമായി വധിച്ചുവെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ല്‍ ഇറാഖി നഗരമായ സിഞ്ചാറില്‍ നിന്നും മൂവായിരത്തിലധികം യസീദി പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി ലൈംഗിക അടിമകളാക്കിയിരുന്നു. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും 1800ല്‍ അധികം വരുന്ന യസീദി പെണ്‍കുട്ടികളേയും ഭീകരര്‍ തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമകളാക്കിയിട്ടുണ്ട്. ലൈംഗിക അടിമകളെ വിറ്റ് ഭീകരര്‍ ഭീകരവാദത്തിനുള്ള പണം കണ്ടെത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കഴിഞ്ഞയാഴ്ച 18 വയസ്സുകാരികളായ പെണ്‍കുട്ടികളെ വില്‍ക്കാനുണ്ടെന്ന് അറിയിച്ച് ഐഎസ് ഭീകരര്‍ ഫെയ്സ്ബുക്കിലൂടെ പരസ്യം ചെയ്തിരുന്നു. പിന്നീട് ഫെയ്സ്ബുക്കില്‍ നിന്നും ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയും ചെയ്തു.

Top