ഐസിസ് തീവ്രവാദികളുടെ പ്രധാന നേതാവിനെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി  

വാഷിങ്ടണ്‍: തീവ്രവാദ സംഘടനയായ ഐസിസിന് തിരിച്ചടിനല്‍കി പ്രധാന നേതാവിനെ കൊലപ്പെടുത്തി.  ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ നേതൃത്വത്തിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസിനെ അമേരിക്കയാണ്   വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. ആഗസ്ത് 18 ന് ഇറാഖിലെ മൊസൂളില്‍ വെച്ച് ഇയാളുടെ വാഹനത്തിന് നേരേ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇറാഖില്‍നിന്ന് സിറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുന്നത് ഹാജി മുത്തസിന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഇയാള്‍ മുമ്പ് ഭീകര സംഘടനയായ അല്‍ ഖയിദയിലെ പ്രമുഖനായിരുന്നു.   ഹാജി മുത്താസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഐ.എസ് ഭീകരന്‍ അബു അബ്ദുള്ളയും മരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഹാജി മുത്താസിന്റെ മരണം ഐ.എസിനേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

Top