ജാര്‍ഖണ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളില്‍ സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

പിടിയിലായവരില്‍ എംഡി ആരിസ് ഹുസൈന്‍ ഗോഡ്ഡ ജില്ലയിലെ അസന്‍ബാനി പ്രദേശത്തെ താമസക്കാരനാണ്. ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹസാരിബാഗിലെ പെലാവല്‍ പ്രദേശത്ത് വെച്ചാണ് രണ്ടാമന്‍ നസീമിനെ അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റിലായ ഹുസൈന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.

Top