കോഴിക്കോട് സ്വദേശി വിമാനത്തില്‍നിന്നും ഐഎസ് അനുകൂല പ്രസംഗം നടത്തി; വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി

indigo

കോഴിക്കോട്: വിമാനത്തില്‍ വെച്ചും ഐഎസ് അനുകൂല പ്രസംഗം നടത്തി. അതും ഒരു മലയാളിയുടെ വായില്‍ നിന്നാണ് വാക്കുകള്‍ വന്നത്. കോഴിക്കോട് സ്വദേശിയാണ് ഐഎസ് അനുകൂല പ്രസംഗം നടത്തിയത്. ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും ദുബായിലേക്കുള്ള യാത്രമധ്യേയാണ് സംഭവം.

വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി.യാത്രക്കാരനെ സിഐഎസ്എഫ് ചോദ്യം ചെയ്തുവരുന്നു. യാത്രക്കാരന്റെ പേരോ മറ്റോ വിവരങ്ങളോ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. കാണാതായ മലയാളികള്‍ ഐഎസ് കേന്ദ്രത്തിലെത്തിയെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംഭവത്തിന് അതീവഗൗരവ സ്വഭാവമാണ് ഉളളത്.

കാസര്‍ഗോഡ് നിന്നും കാണാതായവര്‍ ഒരേ കേന്ദ്രത്തിലാണെന്ന വെളിപ്പെടുത്തലും ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രക്കാരന് മറ്റു ബന്ധങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. കാസര്‍ഗോഡ് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ അഷ്ഫാഖിന്റെ ഫോണ്‍ സന്ദേശത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടിരുന്നു. ഭീകരവാദ സംഘടനയായ ഐഎസില്‍ എത്തിയെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് സഹോദരന് അയച്ചത്.

പടന്നയിലെ ഇജാസിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെ ഭാര്യ റിഫയില അയച്ച സന്ദേശവും പുറത്തു വന്നിരുന്നു.പടന്നയിലെ ഡോ ഹിജാസ് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം റിപ്പോര്‍ട്ടര്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് പടന്നയിലെ തന്നെ അഷ്ഫാഖിന്റെ ഐഎസില്‍ ചേര്‍ന്നുവെന്ന ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരിക്കുന്നത്.ഹിജറ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അവിടേക്ക് തിരിച്ചു പോവാന്‍ അനുവാദമില്ല. ഇനി ഞങ്ങള്‍ നാട്ടിലേക്കില്ലെന്നതായിരുന്നു സന്ദേശം. പടന്നയിലെ ഡോ ഹിജാസിന്റെ ഭാര്യ റിഫയില തന്റെ മാതാവിനയച്ച സന്ദേശത്തിലാണ് തങ്ങള്‍ വന മേഖലയോട് ചേര്‍ന്ന പ്രദേശത്താണെന്ന് പറയുന്നത്. തങ്ങള്‍ എവിടെയാണ് ഉളളതെന്ന് നാട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാണ്. സന്ദേശത്തില്‍ പറയുന്നു.

Top