കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് 12 കോടി തട്ടിയ കേസ്; റിജില്‍ അറസ്റ്റില്‍

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ എം പി റിജില്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. തട്ടിപ്പ് കേസിന് പിന്നാലെ ഒളിവില്‍ പോയ റിജിലിനെ കോഴിക്കോട് ചാത്തമംഗലത്തിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. കോര്‍പറേഷന്റെ 12.68 കോടി രൂപയാണ് റിജില്‍ തട്ടിയെടുത്തത്.

ഇതില്‍ 10.07 കോടി രൂപ ബാങ്ക് ഇപ്പോള്‍ തിരികെ നല്‍കിയിട്ടുണ്ട്. 2.53 കോടി രൂപ ബാങ്ക് കോര്‍പറേഷന് നേരത്തേ കൈമാറിയിരുന്നു. കേസില്‍ പ്രതി റിജിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണസംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേഷന്റെ ആറ് അക്കൗണ്ടുകളില്‍ നിന്നായാണ് ഇയാള്‍ പണം തട്ടിയെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലെ മാനേജറായിരുന്നു റിജില്‍. കോര്‍പ്പറേഷന്‍ അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണം 12 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്താന്‍ ഇടയാക്കുകയായിരുന്നു.

Top