അതി രാവിലെ വീട്ടില്‍നിന്ന് കൂട്ടുകാർക്കൊപ്പം ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: പുലര്‍ച്ചെ വീട്ടില്‍നിന്ന് ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഹേമന്ദ് ശങ്കര്‍ (16) ആണ് കൂട്ടുകാര്‍ക്ക് മുമ്പില്‍ റോഡരികില്‍ വീണു മരിച്ചത്. പതിവായി കൂട്ടുകാര്‍ക്കൊപ്പം അതി രാവിലെ ഓടാറുണ്ടായിരുന്നു.

രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്. കുടക്കല്ല് എടത്തില്‍കണ്ടി ശ്രീഹരിയില്‍ അനില്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. സഹോദരന്‍: അശ്വന്ത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top