ചൂരല് കൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചു; കുട്ടിയെ അധ്യാപകന്‍ വലിച്ചിഴച്ചുവെന്നും രക്ഷിതാക്കള്‍; ആറാം ക്ലാസ്സുകാരന് ചൂരല്‍ പ്രയോഗം; അധ്യാപകനെതിരെ പരാതി

കോഴിക്കോട് : പേരാമ്പ്രയില്‍ ആറാം ക്ലാസ്സുകാരന് ചൂരല്‍ പ്രയോഗമെന്ന് പരാതി. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പേരാമ്പ്ര വടക്കുംപാട് സ്‌കൂളിലെ പ്രണവ് സുരേന്ദ്രന്‍ എന്ന അധ്യാപകനെതിരെയാണ് പരാതി. ചൂരല് കൊണ്ട് അടിച്ച് മുറിവേല്‍പ്പിച്ചുവെന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

കുട്ടി ചീത്തവാക്ക് പറഞ്ഞതിനാണ് മര്‍ദനമെന്നാണ് വിവരം. കുട്ടിയെ അധ്യാപകന്‍ വലിച്ചിഴച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top