സ്‌കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കി

rape

ലക്‌നൗ: ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അധ്യാപികയും കൂട്ടമാനഭംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്‌കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു.

പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയാണ് ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയായത്. സ്‌കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് തോക്കു ചൂണ്ടിക്കാണ്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം കാറിനകത്തുവച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. അതിനുശേഷം പെണ്‍കുട്ടിയെ റോഡിനുസമീപം ഉപേക്ഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാനഭംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഉടന്‍തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Top