ആറ് വര്‍ഷം പ്രണയിച്ച് കല്യാണം കഴിച്ച ഭാര്യ മൂന്നാം മാസം തേച്ചിട്ടുപോയി; ഭാര്യയുടെ ചതി യുവാവ് നേരിട്ടത് ഇങ്ങനെ

വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഭര്‍ത്താവ് ഗള്‍ഫിലേയ്ക്ക് പോയതിന് പിന്നാലെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഏതൊരു ഭര്‍്തതാവിനെയും ഞെട്ടിക്കുന്ന സംഭവത്തെ ഇവിടെ വ്യത്യസ്ത രീതിയിലാണ് കൊച്ചി സ്വദേശിയായ യുവാവ് കൈകാര്യം ചെയ്തത്. ഗള്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം ഭര്‍ത്താവ് കേക്ക് മുറിച്ച് ഈ സംഭവം ആഘോഷിക്കുകയാണ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇയാള്‍ യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് തിരികെ പോയി. ജനുവരി ഒന്നിന് ദുബായിലെത്തി. ജനുവരി 14നാണ് ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതായി വിവരം അറിയുന്നത്. ഭര്‍ത്താവിന്റെ സഹോദരിയെ ആണ് യുവതി ഒളിച്ചോടിയ വിവരം ആദ്യം അറിയിച്ചത്. ഒളിച്ചോടിയ യുവതിയും കാമുകനും വിവാഹം ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയുടെ വിവാഹത്തിനു പിന്നാലെയാണ് യുവാവ് സുഹൃത്തുക്കളും ദുബായില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം പുകഞ്ഞു. പെണ്‍കുട്ടി ഒളിച്ചോടി പോയി വിവാഹിതയായതിനെ തുടര്‍ന്ന് ബന്ധുക്കളില്‍ മ്ലാനത പടര്‍ന്നെങ്കിലും വരന് പക്ഷെ കുലുക്കമുണ്ടായില്ല.

Top