വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല; അഞ്ജുവിന് പാകിസ്താന്‍ സ്വദേശി നസ്‌റുല്ലയെ വിവാഹം കഴിക്കാനാകില്ല, ഭര്‍ത്താവ് അരവിന്ദ് കുമാര്‍

ജയ്പുര്‍: ഫെയ്‌സ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയ രാജസ്ഥാനി സ്വദേശി അഞ്ജുവിനെതിരെ ഭര്‍ത്താവ് രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താന്‍ വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ അവര്‍ക്ക് അതിര്‍ത്തി കടന്നു പോയി വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് അരവിന്ദ് കുമാര്‍ പറഞ്ഞു.

”മൂന്നു വര്‍ഷം മുന്‍പ് ഡല്‍ഹിയിലെ കോടതിയില്‍ വിവാഹമോചനത്തിനായുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാല്‍ എനിക്ക് ഇതുവരെ കോടതിയില്‍നിന്ന് സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ല. പേപ്പറുകളില്‍ അവര്‍ ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ അന്വേഷിക്കണം” അരവിന്ദ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്താനിലെത്തിയ അഞ്ജു തന്റെ ഫെയ്‌സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ചെന്നും ഇസ്‌ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണു റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലേക്കു പോകാന്‍ വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമാണോ സമര്‍പ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നും അരവിന്ദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിസ നടപടികളെ  അഞ്ജു തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും അരവിന്ദ് ചൂണ്ടിക്കാട്ടി.

ഞങ്ങളുടേത് അറേഞ്ചഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയില്‍ മുന്നോട്ടു പോകുകയായിരുന്നു. കുട്ടികള്‍ എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിന്റെ പാസ്‌പോര്‍ട്ടും വിസയും റദ്ദാക്കി അവരെ പോകാന്‍ സര്‍ക്കാര്‍ അനുവദിക്കല്ലെന്നാണ് പ്രതീക്ഷ – അരവിന്ദ് അഭിപ്രായപ്പെട്ടു.

Top