അവിവിഹ ബന്ധമുണ്ടെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയുടെ കയ്യില്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് വെച്ചു

6707158

ജഗയ്യപ്പേട്ട്: ഭാര്യയ്ക്ക് വീടിന്റെ സമീപത്തുള്ള ഒരു യുവാവുമാി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് ഭാര്യയോട് ചെയ്തത് കുറച്ച് ക്രൂരതയായി പോയി. ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ ഇരുമ്പ് പഴുപ്പിച്ച് കൈയ്യില്‍ വയ്ക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശിലാണ് സംഭവം. ബാലകൃഷ്ണ എന്ന യുവാവാണ് ഭാര്യയെ സംശയിച്ച് ഇത്തരമൊരു ക്രൂരതയ്ക്ക് തുനിഞ്ഞത്. ഇതേ ഗ്രാമത്തിലുള്ള ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ട് എന്ന സംശയം ഇയാളെ നാളുകളായി അലട്ടിയിരുന്നു. ഇക്കാര്യം പരിഹരിക്കാന്‍ നാട്ടിലെ മുതിര്‍ന്ന ആളുകളുടെ സഹായവും ഇയാള്‍ തേടിയിരുന്നു. അവര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ ഇയാള്‍ കമ്പി ചൂടാക്കി കൈയ്യില്‍ കൊടുക്കാന്‍ തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴുപ്പിച്ച കമ്പി കയ്യില്‍ പിടിക്കുമ്പോള്‍ കൈ പൊള്ളിയില്ലെങ്കില്‍ ഭാര്യ പതിവ്രതയാണ് എന്നതാണ് ഗ്രാമവാസികളുടെ വിശ്വാസം. അതേസമയം, ഇത്തരമൊരു പരീക്ഷണത്തിന് ഇയാളുടെ ഭാര്യ തയ്യാറായി എന്നതാണ് അത്ഭുതം. എന്നാല്‍, ഇതിനിടെ ഗ്രാമവാസികള്‍ അറിയിച്ചത് അനുസരിച്ച് പോലീസ് സംഘം സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Top