വെറൈറ്റി എന്‍ട്രി പരീക്ഷിച്ച് വരന്‍; വധുവിന്റെ ബന്ധുവിന് ദേഹാസ്വാസ്ഥ്യം, വല്ലാത്തൊരു വെറൈറ്റിയായിപ്പോയെന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: കല്യാണം കേമമാക്കാനാണ് ഇപ്പോള്‍ പുതു തലമുറയുടെ ശ്രമം. എങ്ങനെ വെറൈറ്റി ആവാമെന്ന് അന്വേഷിച്ച് അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമാക്കും. പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ അതിരു കടന്ന് പോകാറുണ്ട്. അത്തരത്തില്‍ അതിരു കടന്നു പോയ ഒരു കല്യാണ വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

 
കല്യാണ ചെക്കനും സുഹൃത്തുക്കളും വധുവിന് സര്‍പ്രൈസ് നല്‍കിയതാണ്. കണ്ട് നിന്നവര്‍ അടക്കം ഒടുവില്‍ പറഞ്ഞു..ഒടുക്കത്തെ സര്‍പ്രൈസ് ആയിപ്പോയെന്ന്. വീട്ടുകാര്‍ ഏര്‍പ്പാടാക്കിയ ആഡംബര കാര്‍ ഒഴിവാക്കി വരന്‍ ശവപ്പെട്ടിയില്‍ കിടന്ന് വേദിയിലെത്തി. ശവപ്പെട്ടിയാണെങ്കിലും അലങ്കരത്തിന് കുറവില്ലായിരുന്നു. ചുറ്റും പൂക്കള്‍കൊണ്ട് അലങ്കാരിച്ചു, ഉള്ളില്‍ വെള്ളപുതപ്പിച്ച് കല്യാണ ചെക്കന്‍. ഒറ്റ നോട്ടത്തില്‍ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര.

wedding
യാത്രയ്ക്കിടയില്‍ വരന്‍ ഇടയ്ക്കിടെ എഴുന്നേറ്റേ് ശവപ്പെട്ടിയില്‍ ഇരുന്നുകൊണ്ട് നാട്ടുകാരെ കൈവീശി കാണിക്കും. ശവപ്പെട്ടി യാത്ര വലിയ തമാശയാക്കിയാണ് വരനും കൂട്ടുകാരും അവതരിപ്പിച്ചതെങ്കിലും പെണ്‍കുട്ടിക്കും കൂട്ടുകാര്‍ക്കും കാര്യങ്ങള്‍ അത്ര രസിച്ചില്ല. വധുവിന്റെ ബന്ധുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

Top