കുട്ടികള്‍ വേണമെന്നാവശ്യം ഭാര്യ നിരസിച്ചു; തൊടാന്‍ പോലും അനുവദിക്കാത്ത ഭാര്യയെ ഭര്‍ത്താവ് കൊന്നു

dnews-sexlife-hero

ആഗ്ര: ഒന്ന് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും സമ്മതിക്കുന്നില്ലന. സഹിക്കെട്ട ഭര്‍ത്താവ് ഭാര്യയെ കൊന്ന് പൊട്ടക്കിണറ്റിലിട്ടു. മതുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ലൈംഗികത നിഷേധിച്ചതിനാണ് ബിര്‍ജു എന്നയാള്‍ ഭാര്യ ഹീരാദേവിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ആദ്യഭാര്യ രണ്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്നാണ് ബിര്‍ജു ഹീരാദേവിയെ വിവാഹം കഴിച്ചത്. കുട്ടികള്‍ വേണമെന്ന് താല്‍പ്പര്യമുള്ള ബിര്‍ജുവിനെ ഭാര്യ തൊടാന്‍ പോലും അനുവദിച്ചിരുന്നില്ല. തുടര്‍ച്ചയായി നിരാശപ്പെടേണ്ട സാഹചര്യം വന്നതോടെ ബിര്‍ജു ഒടുവില്‍ ഭാര്യയെ കൊന്ന് പൊട്ടക്കിണറ്റില്‍ ഇടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹീരയെ കാണാതായതോടെ സഹോദരി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വെളിയില്‍ വന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബിര്‍ജു പോലീസിനോട് എല്ലാം തുറന്നു പറഞ്ഞു. പോലീസ് പിന്നീട് ഹീരാദേവിയുടെ ശരീരം കണ്ടെടുക്കുകയും പോസ്റ്റുമാര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു.

Top